image

4 May 2022 12:51 PM IST

Corporates

കോര്‍പ്പറേറ്റ് കമ്പനി സെക്രട്ടറിമാരുടെ മൂന്നാം ദേശീയ കോണ്‍ഫറന്‍സ് കൊച്ചിയില്‍

James Paul

Corporate Profitability
X

Summary

കൊച്ചി: കോര്‍പ്പറേറ്റ് കമ്പനി സെക്രട്ടറിമാരുടെ മേയ് ആറ് മുതല്‍ ഏഴ് വരെ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ കോണ്‍ഫെറന്‍സ് കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മത്സ്യോത്പ്പന്ന കയറ്റുമതി വികസന അതോറിട്ടി, ടീ ബോര്‍ഡ് എന്നിവയുടെ ചെയര്‍മാനായ ഡോ കെഎന്‍ രാഘവന്‍, കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് സിഎംഡി എസ് സുഹാസ് ഐഎഎസ്, വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി, ഹൈബി ഈഡന്‍ എംപി എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് […]


കൊച്ചി: കോര്‍പ്പറേറ്റ് കമ്പനി സെക്രട്ടറിമാരുടെ മേയ് ആറ് മുതല്‍ ഏഴ് വരെ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ കോണ്‍ഫെറന്‍സ് കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മത്സ്യോത്പ്പന്ന കയറ്റുമതി വികസന അതോറിട്ടി, ടീ ബോര്‍ഡ് എന്നിവയുടെ ചെയര്‍മാനായ ഡോ കെഎന്‍ രാഘവന്‍, കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് സിഎംഡി എസ് സുഹാസ് ഐഎഎസ്, വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി, ഹൈബി ഈഡന്‍ എംപി എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ 'കമ്പനി സെക്രട്ടറി: പെര്‍ഫക്ഷനായുള്ള യത്നം' എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുക. വളര്‍ച്ചയും വികസനവും ഉറപ്പു വരുത്തുന്നതില്‍ കമ്പനി സെക്രട്ടറിമാരുടെ വര്‍ദ്ധിച്ചു വരുന്ന പങ്കിനെ പറ്റിയുള്ള വിശദമായ സംവാദങ്ങളും കോണ്‍ഫറന്‍സിലുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1,000 ഓളം കമ്പനി സെക്രട്ടറിമാര്‍ ഹൈബ്രിഡായി നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, റഗുലേറ്റര്‍മാര്‍, അക്കാദമിക വിദഗ്ധര്‍ എന്നിവര്‍ വിവിധ സെഷനുകളെ അഭിസംബോധന ചെയ്യും.