image

6 May 2022 12:47 PM IST

News

ഭാവി ശോഭനം, സിയറ്റ് ഓഹരികള്‍ ഉയര്‍ന്നു

Bijith R

Stock Market
X

Summary

ദുര്‍ബലമായ വിപണിയുടെ പ്രവണതകളെ മറികടന്ന് സിയറ്റ് ഓഹരികള്‍ 1.17 ശതമാനം ഉയര്‍ന്നു. ഇതിനു കാരണം കമ്പനിയുടെ വളര്‍ച്ചയിലുള്ള നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസമാണ്. മാര്‍ച്ചിലവസാനിച്ച നാലാംപാദത്തില്‍ കമ്പനിയുടെ അറ്റാദായം 84 ശതമാനം ഇടിഞ്ഞ് 25 കോടി രൂപയിലെത്തിയിരുന്നു. ഈ പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ഓഹരി വില ഇന്ന് ഉയര്‍ന്നത്. സിയറ്റ് എംഡി അനന്ത് ഗോയങ്കയുടെ അഭിപ്രായത്തില്‍ കമ്പനി ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് കൊമേര്‍ഷ്യല്‍ ടയര്‍ വിഭാഗത്തില്‍. 'ആഗോള ബിസിനസ് മികച്ച പ്രകടനമാണ് നടത്തുന്നത്. ഇത് വരും വര്‍ഷങ്ങളില്‍....


ദുര്‍ബലമായ വിപണിയുടെ പ്രവണതകളെ മറികടന്ന് സിയറ്റ് ഓഹരികള്‍ 1.17 ശതമാനം ഉയര്‍ന്നു. ഇതിനു കാരണം കമ്പനിയുടെ വളര്‍ച്ചയിലുള്ള നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസമാണ്. മാര്‍ച്ചിലവസാനിച്ച നാലാംപാദത്തില്‍ കമ്പനിയുടെ അറ്റാദായം 84 ശതമാനം ഇടിഞ്ഞ് 25 കോടി രൂപയിലെത്തിയിരുന്നു. ഈ പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ഓഹരി വില ഇന്ന് ഉയര്‍ന്നത്. സിയറ്റ് എംഡി അനന്ത് ഗോയങ്കയുടെ അഭിപ്രായത്തില്‍ കമ്പനി ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് കൊമേര്‍ഷ്യല്‍ ടയര്‍ വിഭാഗത്തില്‍. 'ആഗോള ബിസിനസ് മികച്ച പ്രകടനമാണ് നടത്തുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ ഞങ്ങളുടെ ബിസിനസ് വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്ന പ്രധാന മേഖലയായി മാറും. ലാഭം കുറയാനുള്ള പ്രധാന കാരണം അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവും, മറ്റ് പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളുമാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ വരുന്ന കുറവും, ജിഎസ്ടി വരുമാനത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും, ബിസിനസ് സെന്റിമെന്റ്സിലുണ്ടാകുന്ന തിരുത്തലും 2023 സാമ്പത്തിക വര്‍ഷത്തെ മികച്ചതാക്കി മാറ്റും,' ഗോയങ്ക പറഞ്ഞു.

Tags: