17 May 2022 1:14 PM IST
Summary
കൊച്ചി: മീരാന്‍ ഗ്രൂപ്പ് സ്താപനമായ ഈസ്റ്റേണ്‍ മാട്രസ്സിന്റെ സുനിന്ദ്ര പ്രീമിയം വിഭാഗത്തിലേക്ക്. കെട്ടിലു മട്ടിലും ഏറ്റവും മികച്ച ഫീച്ചറുകളുമായി 17 തരം ഉത്പന്നങ്ങള്‍ നാളെ മുതല്‍ വിപണിയിലെത്തിക്കുകയാണ് മീരാന്‍ ഗ്രൂപ്പ്. ഹൈ പ്രീമിയം കിടക്കകളാണ് നാളെ മുതല്‍ വിപണിയില്‍ എത്തുക. അഫോര്‍ഡബിള്‍ മാട്രസ്സുകള്‍ റൂബി എന്ന കാറ്റഗറിയിലായിട്ടായിരിക്കും ഇനി വിപണിയിലെത്തുക. ഇതുവരെ ഇറക്കിയ എല്ലാ ഉത്പന്നങ്ങളും ഈ കാറ്റഗറിയിലായിരിക്കും ഉള്‍പ്പെടുക. റൂബി വിഭാഗത്തില്‍ 8,000 മുതല്‍ 15,000 വരെയുള്ള വിലയിലാണ് കിടക്കള്‍ ലഭിക്കുക. " 20 വര്‍ഷത്തോളമായി […]
കൊച്ചി: മീരാന്‍ ഗ്രൂപ്പ് സ്താപനമായ ഈസ്റ്റേണ്‍ മാട്രസ്സിന്റെ സുനിന്ദ്ര പ്രീമിയം വിഭാഗത്തിലേക്ക്. കെട്ടിലു മട്ടിലും ഏറ്റവും മികച്ച ഫീച്ചറുകളുമായി 17 തരം ഉത്പന്നങ്ങള്‍ നാളെ മുതല്‍ വിപണിയിലെത്തിക്കുകയാണ് മീരാന്‍ ഗ്രൂപ്പ്. ഹൈ പ്രീമിയം കിടക്കകളാണ് നാളെ മുതല്‍ വിപണിയില്‍ എത്തുക. അഫോര്‍ഡബിള്‍ മാട്രസ്സുകള്‍ റൂബി എന്ന കാറ്റഗറിയിലായിട്ടായിരിക്കും ഇനി വിപണിയിലെത്തുക. ഇതുവരെ ഇറക്കിയ എല്ലാ ഉത്പന്നങ്ങളും ഈ കാറ്റഗറിയിലായിരിക്കും ഉള്‍പ്പെടുക. റൂബി വിഭാഗത്തില്‍ 8,000 മുതല്‍ 15,000 വരെയുള്ള വിലയിലാണ് കിടക്കള്‍ ലഭിക്കുക.
" 20 വര്‍ഷത്തോളമായി കേരളത്തിലുള്ള ബ്രാന്‍ഡാണ് സുനിന്ദ്ര. ഗ്രൂപ്പ് മീരാന്റെ ഏറ്റവും മികച്ച ബ്രാന്‍ഡാണിത്. ഇന്ത്യയിൽ മുഴുവനുള്ള വിപണനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അഫോര്‍ഡബിള്‍ വിഭാഗം റൂബി എന്ന വിഭാഗത്തിലാണ് ഇനി വിപണിയില്‍ ഉണ്ടാവുക. മൂന്ന് വര്‍ഷം കൊണ്ട് 200 കോടി രൂപയാണ് ടേണ്‍ഓവര്‍ ലക്ഷ്യമിടുന്നത്. മറ്റെല്ലാ കാര്യത്തിലും പണം ചെലവാക്കുമ്പോള്‍ കിടക്കയ്ക്ക് പണം മുടക്കുന്നത് കുറവാണ് ," മീരാൻ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.
"ഓര്‍ത്തോപെഡിക്ക് മാട്രസ്സിനാണ് ഇപ്പോള്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. ഈ രീതിയിലാണ് മാട്രസ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബിടുബി ബിസിനസിലേക്ക് വ്യാപിക്കാന്‍ കമ്പനി പദ്ധതിയുണ്ട്. ഹൂസ്സൂര്‍, തൊടുപുഴ പ്ലാന്റുകളില്‍ നിന്നാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. "
ഈസ്റ്റേണ്‍ മാട്രസ്സിന്റെ സിഇഒ അനില്‍ കുമാര്‍ പറഞ്ഞു.
ഗ്രൂപ്പ് മീരാന്‍ മാനേജിംഗ് ഡയറക്ടര്‍ ഷെറിന്‍ നവാസ്, മാര്‍ക്കിംഗ് മേധാവി സുധീഷ് എന്നിവരും സംസാരിച്ചു. ഹൊസൂരിലെ പ്ലാന്റ് പ്രധാനമായും കയറ്രുമതി, കോണ്‍ട്രാക്റ്റ് മാനുഫാക്ച്ചറിംഗ്, പ്രൈവറ്റ് ലേബലിംഗ് എന്നീ മേഖലകളിലാകും ശ്രദ്ധയൂന്നുക. ആധുനികവത്കരിച്ച തൊടുപുഴയിലെ പ്ലാന്റില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം യൂണിറ്റ് നിര്‍മ്മാണശേഷിയുണ്ട്.