23 May 2022 11:25 AM IST
Summary
ഉയര്‍ന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ സൗദി പൗരന്മാര്‍ക്ക് ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. ശനിയാഴ്ച സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്പോര്‍ട്സ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇന്ത്യ, ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നാണ് സൗദി അറേബ്യന്‍ പൗരന്മാരെ വിലക്കിയിരിക്കുന്നത്. സൗദിയില്‍ ഇതുവരെ […]
ഉയര്‍ന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ സൗദി പൗരന്മാര്‍ക്ക് ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. ശനിയാഴ്ച സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്പോര്‍ട്സ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു.
ഇന്ത്യ, ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നാണ് സൗദി അറേബ്യന്‍ പൗരന്മാരെ വിലക്കിയിരിക്കുന്നത്.
സൗദിയില്‍ ഇതുവരെ കുരങ്ങ് പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ഇതിനെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും സൗദിയില്‍ തയ്യാറാണ് എന്ന് ആരോഗ്യ സഹമന്ത്രി അബ്ദുല്ല അസിരി വ്യക്തമാക്കി.