24 May 2022 12:03 PM IST
Summary
ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയ്ക്കും തടയിടാനൊരുങ്ങി കേന്ദ്രം. ആറ് വര്‍ഷത്തിന് ശേഷമാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്. ഈ സീസണിലെ കയറ്റുമതി 10 ദശലക്ഷം ടണ്ണായി ഒതുക്കാനാകുമെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണ്. ബ്രസീലാണ് ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര കയറ്റുമതി രാജ്യം. പഞ്ചസാര കയറ്റുമതിയിലെ തീരുമാനം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ ഓഹരികളില്‍ 5 ശതമാനത്തോളം ഇടിവാണ് കമ്പനികള്‍ നേരിട്ടത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ഭക്ഷണ […]
ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയ്ക്കും തടയിടാനൊരുങ്ങി കേന്ദ്രം. ആറ് വര്‍ഷത്തിന് ശേഷമാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്. ഈ സീസണിലെ കയറ്റുമതി 10 ദശലക്ഷം ടണ്ണായി ഒതുക്കാനാകുമെന്നാണ് വിലയിരുത്തല്‍.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണ്. ബ്രസീലാണ് ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര കയറ്റുമതി രാജ്യം. പഞ്ചസാര കയറ്റുമതിയിലെ തീരുമാനം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ ഓഹരികളില്‍ 5 ശതമാനത്തോളം ഇടിവാണ് കമ്പനികള്‍ നേരിട്ടത്.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ഭക്ഷണ വില കുതിച്ചുയർന്നതിനാൽ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചിരുന്നു. ഇന്തോനേഷ്യ അടുത്തിടെ പാമോയില്‍ കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ചിരുന്നു.