25 May 2022 2:08 PM IST
Summary
ഇരുമ്പയിരിന്റെ വില ഉടന്‍ കുറയ്ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഉത്പാദകരായ എന്‍എംഡിസി യുടെ ഓഹരികള്‍ 4.16 ശതമാനം ഇടിഞ്ഞു. ഇരുമ്പയിര് (lump ore) ടണ്ണിന്, ഏപ്രില്‍ 30 ന് നിശ്ചയിച്ചിരുന്ന 6,100 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍, 600 രൂപ (ഏകദേശം 10 ശതമാനം) കുറഞ്ഞ് 5,500 രൂപയിൽ എത്തിയതായി എന്‍എംഡിസി അറിയിച്ചു. അതുപോലെ, മറ്റൊരു വകഭേദമായ ഇരുമ്പയിരിന്റെ (iron ore fines) വില 750 രൂപ (14.5 ശതമാനം) കുറഞ്ഞ് […]
ഇരുമ്പയിരിന്റെ വില ഉടന്‍ കുറയ്ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഉത്പാദകരായ എന്‍എംഡിസി യുടെ ഓഹരികള്‍ 4.16 ശതമാനം ഇടിഞ്ഞു. ഇരുമ്പയിര് (lump ore) ടണ്ണിന്, ഏപ്രില്‍ 30 ന് നിശ്ചയിച്ചിരുന്ന 6,100 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍, 600 രൂപ (ഏകദേശം 10 ശതമാനം) കുറഞ്ഞ് 5,500 രൂപയിൽ എത്തിയതായി എന്‍എംഡിസി അറിയിച്ചു.
അതുപോലെ, മറ്റൊരു വകഭേദമായ ഇരുമ്പയിരിന്റെ (iron ore fines) വില 750 രൂപ (14.5 ശതമാനം) കുറഞ്ഞ് ടണ്ണിന് 5,160 രൂപയില്‍ നിന്ന് 4,410 രൂപയായി. 2022 മാര്‍ച്ച് പാദത്തിലെയും, സാമ്പത്തിക വര്‍ഷത്തിലെയും കമ്പനിയുടെ പ്രകടനം പുറത്തു വരുമെന്നതിനാല്‍ നിക്ഷേപകരും അല്‍പ്പം ജാഗ്രതയിലായിരുന്നു. കമ്പനിയുടെ സ്റ്റോക്ക് 121.10 രൂപയില്‍ ക്ലോസ് ചെയ്തു.