image

27 May 2022 1:11 PM IST

Banking

നാലാം പാദത്തില്‍ 189 കോടി രൂപ ലാഭം നേടി കമ്മിന്‍സ് ഇന്ത്യ

MyFin Desk

നാലാം പാദത്തില്‍ 189 കോടി രൂപ ലാഭം നേടി കമ്മിന്‍സ് ഇന്ത്യ
X

Summary

മുംബൈ: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എഞ്ചിന്‍, പവര്‍ ഉപകരണ നിര്‍മ്മാതാക്കളായ കമ്മിന്‍സ് ഇന്ത്യയുടെ നികുതിക്ക് ശേഷമുള്ള ലാഭം 189.15 കോടി രൂപയായി. ഈയിനത്തില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തിയെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 185.69 കോടി രൂപയായിരുന്നു കമ്പനി രേഖപ്പെടുത്തിയ നികുതിക്ക് ശേഷമുള്ള ലാഭം. പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 1,468.5 കോടി രൂപയായിരുന്നു. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 1,358.1 കോടി രൂപയില്‍ […]


മുംബൈ: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എഞ്ചിന്‍, പവര്‍ ഉപകരണ നിര്‍മ്മാതാക്കളായ കമ്മിന്‍സ് ഇന്ത്യയുടെ നികുതിക്ക് ശേഷമുള്ള ലാഭം 189.15 കോടി രൂപയായി. ഈയിനത്തില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തിയെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 185.69 കോടി രൂപയായിരുന്നു കമ്പനി രേഖപ്പെടുത്തിയ നികുതിക്ക് ശേഷമുള്ള ലാഭം. പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 1,468.5 കോടി രൂപയായിരുന്നു. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 1,358.1 കോടി രൂപയില്‍ നിന്ന് 8 ശതമാനം വര്‍ധിച്ചു.

ഇക്കഴിഞ്ഞ നാലാം പാദത്തിലെ ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 7 ശതമാനം ഉയര്‍ന്ന് 1,046 കോടി രൂപയായെന്നും, കയറ്റുമതി വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 66 ശതമാനം ഉയര്‍ന്ന് 423 കോടി രൂപയായെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. നികുതിക്ക് ശേഷമുള്ള സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം 2021 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 617.87 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 43 ശതമാനം വളര്‍ച്ച കൈവരിച്ച് 888.65 കോടി രൂപയായി. 2022 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തിലെ മൊത്തം വില്‍പ്പന 6,026 കോടി രൂപയായിരുന്നു. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 42 ശതമാനം അധികമാണ്.

2021-22 സാമ്പത്തിക വര്‍ഷത്തിലെ ആഭ്യന്തര വില്‍പ്പന 2021-നെ അപേക്ഷിച്ച് 42 ശതമാനം ഉയര്‍ന്ന് 4,416 കോടി രൂപയിലെത്തി. അതേസമയം കയറ്റുമതി വില്‍പ്പന 40 ശതമാനം ഉയര്‍ന്ന് 1,610 കോടി രൂപയായി. കമ്മിന്‍സ് ഇന്ത്യ ലിമിറ്റഡ്, അതിന്റെ അസോസിയേറ്റ്, സംയുക്ത സംരംഭ കമ്പനികളായ കമ്മിന്‍സ് ജനറേറ്റര്‍ ടെക്നോളജീസ് ഇന്ത്യ, വാല്‍വോലിന്‍ കമ്മിന്‍സ് എന്നിവര്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വാര്‍ഷിക വരുമാനം രേഖപ്പെടുത്തി.