27 May 2022 1:17 PM IST
Summary
ഡെല്‍ഹി: ഉയര്‍ന്ന ചെലവ് കാരണം 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ ഒബ്റോയ് റിയല്‍റ്റിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 19 ശതമാനം ഇടിഞ്ഞ് 232.65 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 286.85 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 842.94 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ 739.29 കോടി രൂപയേക്കാള്‍ അറ്റാദായം 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,047.10 കോടിയായി ഉയര്‍ന്നു. മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 2,090.59 കോടി രൂപയില്‍ നിന്ന് […]
ഡെല്‍ഹി: ഉയര്‍ന്ന ചെലവ് കാരണം 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ ഒബ്റോയ് റിയല്‍റ്റിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 19 ശതമാനം ഇടിഞ്ഞ് 232.65 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 286.85 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 842.94 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ 739.29 കോടി രൂപയേക്കാള്‍ അറ്റാദായം 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,047.10 കോടിയായി ഉയര്‍ന്നു.
മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 2,090.59 കോടി രൂപയില്‍ നിന്ന് 2,752.42 കോടി രൂപയായും ഉയര്‍ന്നു. ഒന്നോ അതിലധികമോ തവണകളായി സ്വകാര്യ പ്ലെയ്‌സ്‌മെന്റ് വഴി നോണ്‍ - കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,500 കോടി രൂപ വരെ സമാഹരിക്കുന്നതിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. ഓഹരികളോ, ഓഹരിയാക്കി മാറ്റാവുന്ന മറ്റേതെങ്കിലും സെക്യൂരിറ്റികളോ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ വരെ സമാഹരിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി.