7 Jun 2022 11:44 AM IST
Summary
ഡെല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് തിരിച്ചടി. ഇന്ന് മൂല്യം 7 പൈസ ഇടിഞ്ഞ് 77.73ല്‍ എത്തി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ രൂപയുടെ മൂല്യം 77.72 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ മൂല്യം 77.73 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.69 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 7 പൈസ ഇടിഞ്ഞ് 77.73ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 […]
ഡെല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് തിരിച്ചടി. ഇന്ന് മൂല്യം 7 പൈസ ഇടിഞ്ഞ് 77.73ല്‍ എത്തി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ രൂപയുടെ മൂല്യം 77.72 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ മൂല്യം 77.73 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.69 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 7 പൈസ ഇടിഞ്ഞ് 77.73ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.
സെന്‍സെക്സ് 567.98 പോയിന്റ് താഴ്ന്ന് 55,107.34 ലേക്ക് എത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 792.91 പോയിന്റ് വരെ താഴ്ന്ന് 54,882.41 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 153.20 പോയിന്റ് താഴ്ന്ന് 16,416.35 ലേക്ക് എത്തി. ടൈറ്റന്‍, ഡോ റെഡ്ഡീസ്, എല്‍ ആന്‍ഡ് ടി, എച്ച് യുഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, നെസ് ലേ എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്. മറുവശത്ത്, എന്‍ടിപിസി, മാരുതി, എം ആന്‍ഡ് എം, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഏഷ്യന്‍ വിപണികളായ ഹോംകോങ്, സിയോള്‍ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അസാനിപ്പിച്ചത്. ടോക്കിയോ, ഷാങ്ഹായ് വിപണികള്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.