9 Jun 2022 12:30 PM IST
Summary
ഡെല്‍ഹി: ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ 5.77 ശതമാനം ഓഹരികള്‍ ഇൌട് നൽകി വേദാന്ത 8,000 കോടി രൂപ സമാഹരിക്കുന്നു. വേദാന്താ ഗ്രൂപ്പിന്റെ കീഴിലുള്ള ഹിന്ദുസ്ഥാന്‍ സിങ്കിന്റെ 29.5 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാന്‍ കാബിനറ്റിൻറെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കിയതിന് തൊട്ട് പിന്നാലെയാണ് ഈ പ്രഖ്യാപനം. 2002 വരെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു ഹിന്ദുസ്ഥാന്‍ സിങ്ക്. 2002 ഏപ്രിലില്‍, എച്ച്ഇസെഡ്എല്ലിന്റെ 26 ശതമാനം ഓഹരികള്‍ സ്റ്റെര്‍ലൈറ്റ് ഓപ്പര്‍ച്യുണിറ്റീസ് ആന്‍ഡ് വെഞ്ച്വേഴ്സ് ലിമിറ്റഡിന് 445 കോടി രൂപയ്ക്ക് […]
ഡെല്‍ഹി: ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ 5.77 ശതമാനം ഓഹരികള്‍ ഇൌട് നൽകി വേദാന്ത 8,000 കോടി രൂപ സമാഹരിക്കുന്നു.
വേദാന്താ ഗ്രൂപ്പിന്റെ കീഴിലുള്ള ഹിന്ദുസ്ഥാന്‍ സിങ്കിന്റെ 29.5 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാന്‍ കാബിനറ്റിൻറെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കിയതിന് തൊട്ട് പിന്നാലെയാണ് ഈ പ്രഖ്യാപനം.
2002 വരെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു ഹിന്ദുസ്ഥാന്‍ സിങ്ക്. 2002 ഏപ്രിലില്‍, എച്ച്ഇസെഡ്എല്ലിന്റെ 26 ശതമാനം ഓഹരികള്‍ സ്റ്റെര്‍ലൈറ്റ് ഓപ്പര്‍ച്യുണിറ്റീസ് ആന്‍ഡ് വെഞ്ച്വേഴ്സ് ലിമിറ്റഡിന് 445 കോടി രൂപയ്ക്ക് സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നു. വേദാന്താ ഗ്രൂപ്പാണ് ഹിന്ദുസ്ഥാന്‍ സിങ്കിന്റെ മാനേജ്‌മെൻറ് നിയന്ത്രണം നടത്തുന്നത്.
വേദാന്ത ഗ്രൂപ്പ് പിന്നീട് വിപണിയില്‍ നിന്ന് 20 ശതമാനവും 2003 നവംബറില്‍ സര്‍ക്കാരില്‍ നിന്ന് 18.92 ശതമാനവും വാങ്ങി. ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഉടമസ്ഥാവകാശം 64.92 ശതമാനമായി ഉയര്‍ത്തിയിരുന്നു.