image

11 Jun 2022 12:03 PM IST

Policy

സെലിബ്രേറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും പരസ്യങ്ങളിലെ അഭിനയത്തിന് നിയന്ത്രണം

MyFin Desk

സെലിബ്രേറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും പരസ്യങ്ങളിലെ അഭിനയത്തിന് നിയന്ത്രണം
X

Summary

ഡെല്‍ഹി: സെലിബ്രേറ്റികളും കായിക താരങ്ങളും പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍കര്‍ശനമാക്കി സര്‍ക്കാര്‍. പരസ്യങ്ങളില്‍ അംഗീകാരം നല്‍കുമ്പോള്‍ അവര്‍ ഇപ്പോള്‍ ഉത്പന്നവുമായുള്ള ബന്ധം സംബന്ധിച്ച വെളിപ്പെടുത്തലും പരസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ജാഗ്രതയും ആവശ്യമാണ്. ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അംഗീകാരം നല്‍കുന്നവരുടെ സത്യസന്ധമായ അഭിപ്രായങ്ങളും വിശ്വാസവും അനുഭവവും പ്രതിഫലിപ്പിക്കുന്ന പരസ്യങ്ങളില്‍ മാത്രമേ മുഖം കാണിക്കാന്‍ അനുവിദക്കുകയുള്ളു. അല്ലാത്ത പക്ഷം ഉപഭോക്തൃ സംരക്ഷണ നിയമത്തിന് (സിപിഎ) കീഴില്‍ പിഴ ചുമത്തും. ഒരു ഉത്പന്നം, പരസ്യത്തില്‍ പറയുന്ന പോലെയുള്ള ഗുണങ്ങള്‍ […]


ഡെല്‍ഹി: സെലിബ്രേറ്റികളും കായിക താരങ്ങളും പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍കര്‍ശനമാക്കി സര്‍ക്കാര്‍.
പരസ്യങ്ങളില്‍ അംഗീകാരം നല്‍കുമ്പോള്‍ അവര്‍ ഇപ്പോള്‍ ഉത്പന്നവുമായുള്ള ബന്ധം സംബന്ധിച്ച വെളിപ്പെടുത്തലും പരസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ജാഗ്രതയും ആവശ്യമാണ്.
ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അംഗീകാരം നല്‍കുന്നവരുടെ സത്യസന്ധമായ അഭിപ്രായങ്ങളും വിശ്വാസവും അനുഭവവും പ്രതിഫലിപ്പിക്കുന്ന പരസ്യങ്ങളില്‍ മാത്രമേ മുഖം കാണിക്കാന്‍ അനുവിദക്കുകയുള്ളു. അല്ലാത്ത പക്ഷം ഉപഭോക്തൃ സംരക്ഷണ നിയമത്തിന് (സിപിഎ) കീഴില്‍ പിഴ ചുമത്തും.
ഒരു ഉത്പന്നം, പരസ്യത്തില്‍ പറയുന്ന പോലെയുള്ള ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നില്ലെങ്കില്‍ അതിന്മേല്‍ഷ ഉപഭോക്താക്കള്‍ക്ക് കോടതിയെ സമീപിക്കാനാകും. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ആദ്യ കുറ്റം ചുമത്തപ്പെട്ടാല്‍ 10 ലക്ഷം രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപയും പിഴ ചുമത്തും.