13 Jun 2022 9:22 AM IST
Summary
ടിവി, ഡിജിറ്റൽ എന്നിവയുടെ ഐപിഎൽ മാധ്യമ അവകാശങ്ങൾക്കായുള്ള അന്തിമ ലേലം 43,255 കോടി രൂപ വരെ എത്തിയതായി റിപ്പോർട്ടുകൾ. ഐപിഎല്ലിന്റെ ടിവി സംപ്രേക്ഷണ അവകാശം 23,575 കോടി രൂപയ്ക്കും, ഡിജിറ്റൽ അവകാശം 19,680 കോടി രൂപയ്ക്കും നൽകുമെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പറയുന്നു. പാക്കേജ് എ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ടിവി അവകാശങ്ങൾക്കായുള്ളതും പാക്കേജ് ബി ഡിജിറ്റൽ അവകാശങ്ങൾക്കുമുള്ളതാണ്. ടിവി അവകാശം ഒരു മത്സരത്തിന് 57.5 കോടി രൂപയ്ക്കും ഡിജിറ്റൽ അവകാശം ഒരു മത്സരത്തിന് 48 കോടി രൂപയ്ക്കും […]
ടിവി, ഡിജിറ്റൽ എന്നിവയുടെ ഐപിഎൽ മാധ്യമ അവകാശങ്ങൾക്കായുള്ള അന്തിമ ലേലം 43,255 കോടി രൂപ വരെ എത്തിയതായി റിപ്പോർട്ടുകൾ.
ഐപിഎല്ലിന്റെ ടിവി സംപ്രേക്ഷണ അവകാശം 23,575 കോടി രൂപയ്ക്കും, ഡിജിറ്റൽ അവകാശം 19,680 കോടി രൂപയ്ക്കും നൽകുമെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പറയുന്നു.
പാക്കേജ് എ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ടിവി അവകാശങ്ങൾക്കായുള്ളതും പാക്കേജ് ബി ഡിജിറ്റൽ അവകാശങ്ങൾക്കുമുള്ളതാണ്. ടിവി അവകാശം ഒരു മത്സരത്തിന് 57.5 കോടി രൂപയ്ക്കും ഡിജിറ്റൽ അവകാശം ഒരു മത്സരത്തിന് 48 കോടി രൂപയ്ക്കും വിറ്റു.
സംപ്രേക്ഷണ അവകാശത്തിന് വേണ്ടി രംഗത്തുണ്ടായിരുന്ന ഏഴ് പേരിൽ നാലുപേരാണ് — വയാകോം 18, ഡിസ്നി-സ്റ്റാർ, സോണി, സീ ഇപ്പോഴും സജീവമായി ലേലത്തിൽ പങ്കെടുക്കുന്നത്.
ലേലത്തിലൂടെ ബിസിസിഐക്ക് 50,000 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിനേക്കാളും താഴെയാണ് ഇപ്പോൾ ലേലം നടക്കുന്നത്.