18 Jun 2022 6:49 AM IST
Summary
കേരളത്തിന്റെ ശക്തമായ പൊതുവിതരണ സംവിധാനവും പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടലും സംസ്ഥാനത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഉപഭോക്തൃ വില സൂചിക (സിപിഐ) ഏപ്രിലിലെ 5.1 ല്‍ നിന്ന് മെയ് മാസത്തില്‍ 4.82 ആയി കുറഞ്ഞു. ഉപഭോക്തൃ വില സൂചികയുടെ ദേശീയ ശരാശരി 7.04 ആയതിനാല്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലെ പ്രകടനം ശ്രദ്ധേയമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പം രേഖപ്പെടുത്തിയ […]
കേരളത്തിന്റെ ശക്തമായ പൊതുവിതരണ സംവിധാനവും പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടലും സംസ്ഥാനത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഉപഭോക്തൃ വില സൂചിക (സിപിഐ) ഏപ്രിലിലെ 5.1 ല്‍ നിന്ന് മെയ് മാസത്തില്‍ 4.82 ആയി കുറഞ്ഞു.
ഉപഭോക്തൃ വില സൂചികയുടെ ദേശീയ ശരാശരി 7.04 ആയതിനാല്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലെ പ്രകടനം ശ്രദ്ധേയമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പം രേഖപ്പെടുത്തിയ സംസ്ഥാനം കൂടിയാണ് കേരളമെന്നും ഇടതുപക്ഷത്തിന്റെ ബദല്‍ വികസന രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മൊത്തത്തില്‍ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ സമ്മര്‍ദത്തിനിടയില്‍, സംസ്ഥാനത്തിന്റെ ശക്തമായ പൊതുവിതരണ സംവിധാനവും പൊതുവിപണിയിലെ ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടലുമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സപ്ലൈകോ സബ്സിഡി നല്‍കുന്ന 13 അവശ്യസാധനങ്ങളുടെ വില ആറുവര്‍ഷമായി സംസ്ഥാനത്ത് വര്‍ധിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.