20 Jun 2022 6:57 AM IST
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,775 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ശനിയാഴ്ച്ച പവന് 8 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ജൂണ്‍ 13ന് രേഖപ്പെടുത്തിയ 38,680 രൂപയാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,775 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ശനിയാഴ്ച്ച പവന് 8 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.
ജൂണ്‍ 13ന് രേഖപ്പെടുത്തിയ 38,680 രൂപയാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,843.40 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 113.5 ഡോളറായി. സംസ്ഥാനത്ത് വെള്ളിയുടെ വിപണി വില ഗ്രാമിന് 66.30 രൂപയായി. 530.40 രൂപയാണ് എട്ട് ഗ്രാം വെള്ളിയുടെ വില. ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 78.05 എന്ന നിലയിലാണ്. വെള്ളിയാഴ്ച്ച രൂപയുടെ മൂല്യം ഒരു പൈസ ഉയര്‍ന്ന് 78.09ല്‍ എത്തിയിരുന്നു.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ 78.03 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ആഭ്യന്തര ഓഹരികളിലെ ഇടിവും വിദേശ നിക്ഷേപം കൂടുതലായി പിന്‍വലിക്കപ്പെട്ടതുമാണ് വെള്ളിയാഴ്ച്ച രൂപയ്ക്ക് തിരിച്ചടിയായത്. വിദേശ മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമായതും ക്രൂഡ് ഓയില്‍ വില വര്‍ധനയും പ്രതിസന്ധി കടുപ്പിച്ചിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.