image

24 Jun 2022 2:38 PM IST

Banking

പണമില്ല: സൗജന്യ ഭക്ഷ്യവിതരണം അവസാനിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയം

MyFin Desk

free food supply
X

Summary

ഡെല്‍ഹി: പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി സെപ്റ്റംബര്‍ കഴിഞ്ഞും നീട്ടരുതെന്നും അല്ലെങ്കില്‍ എതെങ്കിലും തരത്തിലുള്ള നികുതിയിളവുകള്‍ നല്‍കണമെന്നും സര്‍ക്കാരിനോട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെന്‍ഡീച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക നില സുസ്ഥിരമാക്കണമെങ്കില്‍ ആറുമാസത്തേക്കു കൂടി നീട്ടിയ പദ്ധതി സെപ്റ്റംബറില്‍ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള നികുതിയിളവുകള്‍ നല്‍കുകയോ ചെയ്യണമെന്നാണ് എക്സപെന്‍ഡീച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആവശ്യം. കോവിഡ് കാലത്താണ് അര്‍ഹതയുള്ള 80 കോടി ജനങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ്, ഒരു കിലോ കടല […]


ഡെല്‍ഹി: പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി സെപ്റ്റംബര്‍ കഴിഞ്ഞും നീട്ടരുതെന്നും അല്ലെങ്കില്‍ എതെങ്കിലും തരത്തിലുള്ള നികുതിയിളവുകള്‍ നല്‍കണമെന്നും സര്‍ക്കാരിനോട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെന്‍ഡീച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക നില സുസ്ഥിരമാക്കണമെങ്കില്‍ ആറുമാസത്തേക്കു കൂടി നീട്ടിയ പദ്ധതി സെപ്റ്റംബറില്‍ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള നികുതിയിളവുകള്‍ നല്‍കുകയോ ചെയ്യണമെന്നാണ് എക്സപെന്‍ഡീച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആവശ്യം.

കോവിഡ് കാലത്താണ് അര്‍ഹതയുള്ള 80 കോടി ജനങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ്, ഒരു കിലോ കടല എന്നിവ സൗജന്യമായി വിതരണം ചെയ്യുന്ന പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിനു കീഴിലുള്ള സബ്സിഡി റേഷനു പുറമേയായിരുന്നു ഈ ഭക്ഷ്യോത്പന്ന വിതരണം. ഇതാണ് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2022 ലെ ബജറ്റില്‍ ഭക്ഷ്യ സബ്സിഡി 2.86 ലക്ഷം കോടിയില്‍ നിന്നും 2.07 ലക്ഷം കോടി രൂപയായി കുറച്ചിരുന്നു. എന്നാല്‍ സെപ്റ്റംബറാകുമ്പോഴേക്കും രാജ്യത്തിന്റെ സബ്സിഡി ബില്‍ 2.87 ലക്ഷം കോടി രൂപയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കുകയും, വളത്തിന്റെ സബസ്ഡി ഉയര്‍ത്തുകയും, ഭക്ഷ്യ എണ്ണയുടെ കസ്റ്റംസ് തീരുവ കുറയ്ക്കുകയും ചെയ്തിരുന്നു. ഇന്ധന നികുതിയില്‍ കുറവു വരുത്തിയതിലൂടെ സര്‍ക്കാരിന്റെ നഷ്ടം ഒരു ലക്ഷം കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.