image

15 July 2022 12:10 PM IST

Lifestyle

യുഎഇ- ഇന്ത്യ, കയറ്റുമതി 16.22 ശതമാനം ഉയര്‍ന്നു

MyFin Desk

യുഎഇ- ഇന്ത്യ, കയറ്റുമതി 16.22 ശതമാനം ഉയര്‍ന്നു
X

Summary

ഡെല്‍ഹി: സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലാക്കിയതിന് ശേഷം ഈ വര്‍ഷം മെയ്-ജൂണ്‍ കാലയളവില്‍ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 16.22 ശതമാനം ഉയര്‍ന്ന് 837.14 മില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 720.31 ദശലക്ഷം ഡോളറായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) മെയ് 1 മുതല്‍ നിലവില്‍ വന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരം തുണിത്തരങ്ങള്‍, കൃഷി, ഡ്രൈ ഫ്രൂട്ട്‌സ്, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള […]


ഡെല്‍ഹി: സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലാക്കിയതിന് ശേഷം ഈ വര്‍ഷം മെയ്-ജൂണ്‍ കാലയളവില്‍ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 16.22 ശതമാനം ഉയര്‍ന്ന് 837.14 മില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 720.31 ദശലക്ഷം ഡോളറായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) മെയ് 1 മുതല്‍ നിലവില്‍ വന്നു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരം തുണിത്തരങ്ങള്‍, കൃഷി, ഡ്രൈ ഫ്രൂട്ട്‌സ്, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ആഭ്യന്തര കയറ്റുമതിക്കാര്‍ക്ക് യുഎഇ വിപണിയില്‍ തീരുവ രഹിത പ്രവേശനം ലഭിക്കും.

സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി മെയ്, ജൂണ്‍ മാസങ്ങളില്‍ യഥാക്രമം 62 ശതമാനവും 59 ശതമാനവും വര്‍ധിച്ച് 135.27 മില്യണ്‍ ഡോളറായും 185.78 മില്യണ്‍ ഡോളറായും ഉയര്‍ന്നു. എല്ലാ കയറ്റുമതിക്കാരോടും അവരുടെ വരുമാനം പരമാവധിയാക്കാനും ഈ ഉടമ്പടിയിലൂടെ ലഭ്യമായ ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും അഭ്യര്‍ത്ഥിക്കുന്നതായും ജെംസ് ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കോളിന്‍ ഷാ പറഞ്ഞു.