17 July 2022 5:52 AM IST
Summary
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 8 രൂപ കുറഞ്ഞ് 36,952 രൂപയായി (22 കാരറ്റ്). ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 4,619 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 37,280 രൂപയിലെത്തിയിരുന്നു (22 കാരറ്റ്). ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 60.70 രൂപയാണ് വില. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,708.60 ഡോളറായി. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ […]
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 8 രൂപ കുറഞ്ഞ് 36,952 രൂപയായി (22 കാരറ്റ്). ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 4,619 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 37,280 രൂപയിലെത്തിയിരുന്നു (22 കാരറ്റ്). ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 60.70 രൂപയാണ് വില. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,708.60 ഡോളറായി.
വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഉയര്‍ന്ന് 79.91 എന്ന നിലയിലെത്തിയിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച വ്യാപാരത്തിനിടെ ഡോളറിനെതിരെ 80.0075 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പു കുത്തിയിരുന്നു. ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് തകര്‍ച്ചയിലൂടെയാണ് (ഡോളറിനെതിരെ) രൂപയുടെ മൂല്യമിപ്പോഴുള്ളത്. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്.