22 July 2022 12:48 PM IST
Summary
ജൂണില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ജിയോയുടെ അറ്റാദായം 24 ശതമാനം വര്‍ധിച്ച് 4,335 കോടി രൂപയായി. ഒന്നാം പാദത്തില്‍ ജിയോയുടെ വരുമാനം 21.55 ശതമാനം ഉയര്‍ന്ന് 21,873 കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17,994 കോടി രൂപയായിരുന്നു വരുമാനം. റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 20 ബേസിസ് പോയിന്റ് വര്‍ധിച്ച് 26.2 ശതമാനവും, അറ്റാദായ മാര്‍ജിന്‍ 40 ബേസിസ് പോയിന്റ് ഉയര്‍ന്ന് 16.9 ശതമാനവും ആയിട്ടുണ്ട്. ട്രായ് റിപ്പോര്‍ട്ട് പ്രകാരം മെയ് മാസം 31 […]
ജൂണില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ജിയോയുടെ അറ്റാദായം 24 ശതമാനം വര്‍ധിച്ച് 4,335 കോടി രൂപയായി. ഒന്നാം പാദത്തില്‍ ജിയോയുടെ വരുമാനം 21.55 ശതമാനം ഉയര്‍ന്ന് 21,873 കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17,994 കോടി രൂപയായിരുന്നു വരുമാനം. റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 20 ബേസിസ് പോയിന്റ് വര്‍ധിച്ച് 26.2 ശതമാനവും, അറ്റാദായ മാര്‍ജിന്‍ 40 ബേസിസ് പോയിന്റ് ഉയര്‍ന്ന് 16.9 ശതമാനവും ആയിട്ടുണ്ട്.
ട്രായ് റിപ്പോര്‍ട്ട് പ്രകാരം മെയ് മാസം 31 ലക്ഷം ഉപഭോക്താക്കളെയാണ് (മൊബൈല്‍ കണക്ഷന്‍) ജിയോയ്ക്ക് ലഭിച്ചത്. നിലവില്‍ 40.87 കോടി ഉപഭോക്താക്കളാണ് റിലയന്‍സ് ജിയോയ്ക്കുള്ളത്. റിലയന്‍സ് ജിയോ ബോര്‍ഡില്‍ നിന്നും അടുത്തിടെയാണ് മുകേഷ് അംബാനി സ്ഥാനമൊഴിഞ്ഞത്. മകന്‍ ആകാശ് അംബാനിയാണ് ഇപ്പോള്‍ ജിയോയുടെ ചെയര്‍മാന്‍. മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാശ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.