29 July 2022 1:24 PM IST
22 കോടി അപേക്ഷകര്‍, ജോലി ലഭിച്ചത് 0.3 ശതമാനം പേര്‍ക്ക്, സര്‍ക്കാര്‍ ജോലി കാത്തിരിക്കണോ?
MyFin Desk
Summary
ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിക്ക് അപേക്ഷിക്കുന്ന എത്ര ശതമാനം പേര്‍ക്ക് അത് ലഭിക്കുന്നു എന്നറിയാമോ? ഞെട്ടരുത്. ആകെ അപേക്ഷകരുടെ 0.3 ശതമാനം പേര്‍ക്കാണ് അത് ലഭിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തെ കണക്കാണിത്. പറഞ്ഞത് മറ്റാരുമല്ല. പഴ്‌സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്. പാര്‍ലമെന്റില്‍ വ്യാഴാഴ്ച പറഞ്ഞതാണ് ഇത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ യഥാര്‍ഥ അവസ്ഥ കാണിക്കുന്നതാണ് ഈ കണക്ക്. 2014 ലെ കണക്കനുസരിച്ച് വിവിധ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിച്ചവര്‍ 22 കോടി പേരാണ്. എന്നാല്‍ ജോലി ലഭിച്ചതാകട്ടെ […]
ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിക്ക് അപേക്ഷിക്കുന്ന എത്ര ശതമാനം പേര്‍ക്ക് അത് ലഭിക്കുന്നു എന്നറിയാമോ? ഞെട്ടരുത്. ആകെ അപേക്ഷകരുടെ 0.3 ശതമാനം പേര്‍ക്കാണ് അത് ലഭിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തെ കണക്കാണിത്. പറഞ്ഞത് മറ്റാരുമല്ല. പഴ്‌സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്. പാര്‍ലമെന്റില്‍ വ്യാഴാഴ്ച പറഞ്ഞതാണ് ഇത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ യഥാര്‍ഥ അവസ്ഥ കാണിക്കുന്നതാണ് ഈ കണക്ക്.
2014 ലെ കണക്കനുസരിച്ച് വിവിധ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിച്ചവര്‍ 22 കോടി പേരാണ്. എന്നാല്‍ ജോലി ലഭിച്ചതാകട്ടെ 722,311 പേര്‍ക്ക്. 2014 മുതല്‍ അപക്ഷകളും റിക്രൂട്ട്‌മെന്റും വലിയ തോതില്‍ കുറയുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത 18 മാസത്തിനുള്ളില്‍ രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ നികത്താന്‍ 10 ലക്ഷം ഉഗ്യോഗാര്‍ഥികളെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
140 കോടി ജനങ്ങളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും 15 നും 64 നും ഇടയില്‍ പ്രായമുള്ള പൗരന്മാരാണ് ഇന്ത്യയുടേയത്. സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ ഡാറ്റ പ്രകാരം, ജൂണില്‍ തൊഴിലില്ലായ്മ 7.8 ശതമാനമായി ഉയര്‍ന്നു. മുന്‍ മാസം ഇത് 7.1 ശതമാനമായിരുന്നു. സമാനമാസത്തില്‍ 20 വയസിനും 24 വയസിനും ഇടയില്‍ തൊഴിലില്ലായ്മ 43.7 ശതമാനമായി നിലനില്‍ക്കുന്നു.
ജിഎസ്ടി, നോട്ടു നിരോധനം പോലുള്ള വലിയ പ്രതിസന്ധികളും, കോവിഡും ചെറുകിട- ഇടത്തരം വ്യവസായ മേഖലയുടെ നട്ടെല്ല് തകര്‍ത്തത് ഈ മേഖലയിലെ തൊഴിലില്ലായ്മ രൂക്ഷമാക്കി. ഇതിന് പുറമെയാണ് സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് സ്ഥാപനങ്ങള്‍ ജീവനക്കാരെ കുറയ്ക്കുന്നത്.