7 Aug 2022 5:16 AM IST
Summary
ഡെല്‍ഹി: ഇന്ത്യയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള നടപടിള്‍ ആലോചിക്കുന്നതിനും അതിന് വേണ്ട ഉപദേശങ്ങള്‍ ല്‍കുന്നതിനും കാപ്പിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി പുതിയ കമ്മിറ്റി രൂപീകരിച്ചു. ബോണ്ട് വിപണിയില്‍ എഫ്പിഐ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികളും സമിതിയുടെ ഭാഗമാണ്. സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കെ വി സുബ്രഹ്‌മണ്യന്‍ 15 അംഗ കമ്മിറ്റിയുടെ അധ്യക്ഷനാകും. അദ്ദേഹത്തെ കൂടാതെ ഡിപ്പോസിറ്ററി മേധാവികള്‍, നിയമ വിദഗ്ധര്‍ തുടങ്ങിയവര്‍ കമ്മിറ്റിയുടെ ഭാഗമാണ്. കമ്മിറ്റി എഫ്പിഐകള്‍ക്കായി […]
ഡെല്‍ഹി: ഇന്ത്യയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള നടപടിള്‍ ആലോചിക്കുന്നതിനും അതിന് വേണ്ട ഉപദേശങ്ങള്‍ ല്‍കുന്നതിനും കാപ്പിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി പുതിയ കമ്മിറ്റി രൂപീകരിച്ചു.
ബോണ്ട് വിപണിയില്‍ എഫ്പിഐ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികളും സമിതിയുടെ ഭാഗമാണ്. സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കെ വി സുബ്രഹ്‌മണ്യന്‍ 15 അംഗ കമ്മിറ്റിയുടെ അധ്യക്ഷനാകും. അദ്ദേഹത്തെ കൂടാതെ ഡിപ്പോസിറ്ററി മേധാവികള്‍, നിയമ വിദഗ്ധര്‍ തുടങ്ങിയവര്‍ കമ്മിറ്റിയുടെ ഭാഗമാണ്. കമ്മിറ്റി എഫ്പിഐകള്‍ക്കായി ലഭ്യമായ നിക്ഷേപ മാര്‍ഗങ്ങള്‍ അവലോകനം ചെയ്യുകയും പുതിയ നിക്ഷേപ മാര്‍ഗങ്ങളുടെ സാധ്യതയെക്കുറിച്ച് ഉപദേശിക്കുകയും ചെയ്യുന്നു.
എഫ്പിഐ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാനും വിദേശ നിക്ഷേപകരുടെ കസ്റ്റോഡിയനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേശം നല്‍കാനും പാനല്‍ ആവശ്യപ്പെടും.