image

11 Aug 2022 11:15 AM IST

News

നിഷ്‌ക്രിയ ആസ്തി കുറഞ്ഞു, ഐആര്‍ഇഡിഎയുടെ വരുമാനം കൂടി

MyFin Desk

നിഷ്‌ക്രിയ ആസ്തി കുറഞ്ഞു, ഐആര്‍ഇഡിഎയുടെ വരുമാനം കൂടി
X

Summary

  ഡെല്‍ഹി: ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്പമെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ) യുടെ ജൂണ്‍ പാദ അറ്റാദായം 19.16 ശതമാനം ഉയര്‍ന്ന് 225.96 കോടി രൂപയിലെത്തി. 2021-22 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനി 189.63 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്തവരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 702.17 കോടിയില്‍ നിന്ന് 786.19 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പുള്ള 4.77 ശതമാനത്തില്‍ നിന്ന് ആദ്യ പാദത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 2.92 […]


ഡെല്‍ഹി: ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്പമെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ) യുടെ ജൂണ്‍ പാദ അറ്റാദായം 19.16 ശതമാനം ഉയര്‍ന്ന് 225.96 കോടി രൂപയിലെത്തി. 2021-22 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനി 189.63 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്തവരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 702.17 കോടിയില്‍ നിന്ന് 786.19 കോടി രൂപയായി ഉയര്‍ന്നു.

ഒരു വര്‍ഷം മുമ്പുള്ള 4.77 ശതമാനത്തില്‍ നിന്ന് ആദ്യ പാദത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 2.92 ശതമാനമായി കുറഞ്ഞു. കമ്പനിയുടെ ആസ്തി ആദ്യ പാദത്തില്‍ 5,513.92 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 3,163.42 കോടി രൂപയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് ഫണ്ടുകള്‍ തുടങ്ങിയവയ്ക്കായി അള്‍ടര്‍നേറ്റീവ് ഫണ്ട് (എഐഎഫ്) രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഐആര്‍ഇഡിഎ.

ഐആര്‍ഇഡിഎയുടെ ലോണ്‍ ബുക്ക് 27,853.92 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 33,930.61 കോടി രൂപയായി. മുന്‍ വര്‍ഷത്തേക്കാള്‍ 117.44 ശതമാനം വളര്‍ച്ചയോടെ 23,921.06 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന വായ്പാ അനുമതി കമ്പനി കൈവരിച്ചു. വായ്പ വിതരണം എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ 16,070.82 കോടി രൂപയായി.