19 Aug 2022 3:56 PM IST
Summary
സെക്മാർക്ക് കൺസൾട്ടൻസിയുടെ ഓഹരികൾ ഇന്ന് വിപണിയിൽ 20 ശതമാനത്തോളം ഉയർന്നു അപ്പർ സർക്യൂട്ടിലെത്തി. കമ്പനിയുടെ ഓഹരി ഉടമകൾക്ക് ബോണസ് ഓഹരികൾ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനുള്ള യോഗം ഓഗസ്റ്റ് 23 നു ചേരുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. യോഗത്തിൽ, ബിഎസ്ഇ ലിമിറ്റഡിന്റെ എസ്എംഇ പ്ലാറ്റ്ഫോമിൽ നിന്നും ബിഎസ്ഇയുടേയും, എൻഎസ്ഇയുടേയും പ്രധാന പ്ലാറ്റ്ഫോമിലേക്ക് കമ്പനിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനും അനുമതി നൽകിയേക്കും. ഓഹരി ഇന്ന് 188.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചയായി ഓഹരികളുടെ ശരാശരി വ്യാപാര […]
സെക്മാർക്ക് കൺസൾട്ടൻസിയുടെ ഓഹരികൾ ഇന്ന് വിപണിയിൽ 20 ശതമാനത്തോളം ഉയർന്നു അപ്പർ സർക്യൂട്ടിലെത്തി. കമ്പനിയുടെ ഓഹരി ഉടമകൾക്ക് ബോണസ് ഓഹരികൾ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനുള്ള യോഗം ഓഗസ്റ്റ് 23 നു ചേരുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്.
യോഗത്തിൽ, ബിഎസ്ഇ ലിമിറ്റഡിന്റെ എസ്എംഇ പ്ലാറ്റ്ഫോമിൽ നിന്നും ബിഎസ്ഇയുടേയും, എൻഎസ്ഇയുടേയും പ്രധാന പ്ലാറ്റ്ഫോമിലേക്ക് കമ്പനിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനും അനുമതി നൽകിയേക്കും.
ഓഹരി ഇന്ന് 188.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചയായി ഓഹരികളുടെ ശരാശരി വ്യാപാര തോത് 4,143 ഓഹരികളായിരുന്നപ്പോൾ ഇന്ന് ബിഎസ്ഇയിൽ 0.12 ലക്ഷം ഓഹരികളുടെ ഇടപാട് നടന്നു.