28 Aug 2022 11:40 AM IST
Summary
കോര്‍പ്പറേറ്റ് കമ്പനികളുടെ സിഇഒമാര്‍ വന്‍തോതില്‍ മറ്റു കമ്പനികളിലേക്ക് കൂടുമാറുന്നതായി സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 220 കമ്പനികളില്‍ നിന്നായി 40 ശതമാനത്തോളം സിഇഒമാര്‍ മറ്റു കമ്പനികളിലേക്ക് മാറിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സിഇഒ മാർ ജോലി മാറുന്നത് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ബാങ്കിംഗ്, ധനകാര്യ മേഖലയില്‍ നിന്നും 59 ശതമാനവും ഉപഭോക്തൃ റീട്ടെയില്‍ മേഖലയില്‍ നിന്നും 51 ശതമാനവും വ്യാവസായിക മേഖലയില്‍ നിന്നും 49 ശതമാനവും കൊഴിഞ്ഞുപോക്കാണ് ഉണ്ടായത് എന്ന് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് സെര്‍ച്ച് സ്ഥാപനമായ […]
കോര്‍പ്പറേറ്റ് കമ്പനികളുടെ സിഇഒമാര്‍ വന്‍തോതില്‍ മറ്റു കമ്പനികളിലേക്ക് കൂടുമാറുന്നതായി സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 220 കമ്പനികളില്‍ നിന്നായി 40 ശതമാനത്തോളം സിഇഒമാര്‍ മറ്റു കമ്പനികളിലേക്ക് മാറിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സിഇഒ മാർ ജോലി മാറുന്നത് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ബാങ്കിംഗ്, ധനകാര്യ മേഖലയില്‍ നിന്നും 59 ശതമാനവും ഉപഭോക്തൃ റീട്ടെയില്‍ മേഖലയില്‍ നിന്നും 51 ശതമാനവും വ്യാവസായിക മേഖലയില്‍ നിന്നും 49 ശതമാനവും കൊഴിഞ്ഞുപോക്കാണ് ഉണ്ടായത് എന്ന് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് സെര്‍ച്ച് സ്ഥാപനമായ ഇഎംഎ പാര്‍ട്‌നേഴ്‌സ് നടത്തിയ പഠനത്തില്‍ പറയുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത 200 കമ്പനികൡല സിഇഒമാര്‍ കമ്പനി മാറി. 17 സിഇഒമാര്‍ മാത്രമാണ് ഒരു കമ്പനിയില്‍ 10 വര്‍ഷത്തിലധികം പൂര്‍ത്തിയാക്കിയതെന്നാണ് ഇക്കണോമിക് ടൈംസ് പുറത്തുവിട്ട ഡാറ്റയില്‍ കാണിക്കുന്നത്. കമ്പനികളില്‍ നിന്ന് സിഇഒമാര്‍ ഇടയ്ക്കിടെ മാറുന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. കൂടാതെ ഇത് ഓഹരിവിലയെയും പ്രതികൂലമായി ബാധിക്കുന്നു. സ്ഥാപനങ്ങളിലെ സിഇഒമാര്‍ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണനകള്‍ നല്‍കുന്നത് ഇത്തരം പലായനങ്ങള്‍ക്ക് കാരണമാണ്.
കമ്പനികളെ വിലയിരുത്തുമ്പോള്‍ മാനേജ്‌മെന്റുകളുടെ നിലവാരം ഒരു പ്രധാന ഘടകമായതിനാല്‍ സിഇഒമാര്‍ കളംമാറുന്നത് ബോര്‍ഡ് തലത്തില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നു. അതിനാല്‍ തന്നെ ഇത്തരം സാഹചര്യങ്ങളില്‍ കമ്പനിയുടെ ഭാവി, സ്ഥിരത, സ്ട്രാറ്റജി എന്നിവയെക്കുറിച്ച് ധാരാളം ചോദ്യങ്ങള്‍ ഉയരും. ഒരു സിഇഒ പെട്ടെന്ന് സ്ഥാപനം മാറുന്നത് കമ്പനിയിലെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും കമ്പനിയിലെ എന്തെങ്കിലും കുഴപ്പത്തെക്കുറിച്ച് നല്‍കുന്ന ഒരു സൂചനയാണ്.