image

31 Aug 2022 1:06 PM IST

Economy

അതിവേഗ വളർച്ച: ജൂൺപാദത്തിൽ ജിഡിപി ഉയർന്നത് 13.5 ശതമാനം

MyFin Desk

അതിവേഗ വളർച്ച: ജൂൺപാദത്തിൽ ജിഡിപി ഉയർന്നത് 13.5 ശതമാനം
X

Summary

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി നാഷണല്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഓഫീസ്. അതിവേഗത്തിലുള്ള വാര്‍ഷിക വളര്‍ച്ചയാണ് ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതായതിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ കൂടുതല്‍ ചലനാത്മകമായതും മറ്റുമാണ് കാരണം. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആദ്യപാദത്തില്‍ 15.2 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു റോയിട്ടേഴ്‌സ് അടക്കമുള്ളവരുടെ വിലയിലുത്തല്‍. ആര്‍ ബി ഐ ആദ്യപാദത്തില്‍ 16.2 ശതമാനവും വാര്‍ഷിക അടിസ്ഥാനത്തില്‍ 7.2 ശതമാനവും […]


നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി നാഷണല്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഓഫീസ്. അതിവേഗത്തിലുള്ള വാര്‍ഷിക വളര്‍ച്ചയാണ് ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതായതിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ കൂടുതല്‍ ചലനാത്മകമായതും മറ്റുമാണ് കാരണം. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആദ്യപാദത്തില്‍ 15.2 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു റോയിട്ടേഴ്‌സ് അടക്കമുള്ളവരുടെ വിലയിലുത്തല്‍. ആര്‍ ബി ഐ ആദ്യപാദത്തില്‍ 16.2 ശതമാനവും വാര്‍ഷിക അടിസ്ഥാനത്തില്‍ 7.2 ശതമാനവും വളര്‍ച്ചയാണ് അനുമാനിച്ചിരുന്നത്.

മുമ്പ് വളര്‍ച്ചയില്‍ ഏറ്റവും വേഗം രേഖപ്പെടുത്തിയത് 2021 ഏപ്രില്‍-ജൂണ്‍ കാലയളവിലായിരുന്നു. കോവിഡിന്റെ പിടിയല്‍ അടച്ചിട്ട 2020 നെ അപേക്ഷിച്ച് അന്ന് 20.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

ആഗോള സാഹചര്യം അനുകൂലമല്ലാതിരുന്നിട്ടും രണ്ടക്ക വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. മുന്‍പാദത്തില്‍ വളര്‍ച്ച 4.1 ശതമാനമായിരുന്നു. ഇതില്‍ നിന്നാണ് 13.5 ശതമാനത്തിലേക്കുള്ള കുതിച്ചുചാട്ടം. മാനുഫാക്ചറിംഗ് മേഖല 4.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കണ്‍സ്ട്രഷന്‍ രംഗം 16.8 ശതമാനം വളര്‍ന്നു. മുന്‍ വര്‍ഷം ഇത് 71.3 ശതമാനമായിരുന്നു. വ്യക്തിഗത ചെലവുകള്‍ 26 ശതമാനം വളര്‍ച്ച കാണിച്ചു. കാര്‍ഷിക രംഗം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഇതേ പാദത്തില്‍ 2.2 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയതെങ്കില്‍ ഇക്കുറി 4.5 ശതമാനമായി ഉയര്‍ന്നു. റിയാലിറ്റി മേഖലയില്‍ 9.2 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. മുന്‍ വര്‍ഷത്തെ ഇതേ പാദത്തില്‍ 2.3 ശതമാനമായിരുന്നു ഇത്.

കല്‍ക്കരി, ക്രൂഡ് ഓയില്‍ തുടങ്ങി എട്ട് മേഖലകള്‍ ഉള്‍പ്പെടുന്ന കോര്‍ സെക്ടര്‍ 11.5 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 21.4 ശതമാനമായിരുന്നു.

അതേസമയം, കോർ സെക്ടറിലെ ജൂലായ് മാസത്തിലെ ഉത്പാദനം 4.5 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 9.9 ശതമാനമായിരുന്നു.