image

10 Sept 2022 9:49 AM IST

News

കാർഗിലിലെ പെൺകുട്ടികൾക്ക് എച്ച്‌പിസിഎൽ- ഇന്ത്യൻ ആർമി പരിശീലന പദ്ധതി

MyFin Desk

കാർഗിലിലെ പെൺകുട്ടികൾക്ക് എച്ച്‌പിസിഎൽ- ഇന്ത്യൻ ആർമി പരിശീലന പദ്ധതി
X

Summary

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎൽ) ഇന്ത്യൻ സൈന്യവുമായി സഹകരിച്ച് കാർഗിലിലെ  പെൺകുട്ടികളെ പരിശീലിപ്പിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി സി എസ് ആർ പദ്ധതി നടപ്പിലാക്കുന്നു.   'കാർഗിൽ ഇഗ്‌നൈറ്റഡ് മൈൻഡ്‌സ്' എന്ന ഈ പദ്ധതിയിലൂടെ ദേശീയ തലത്തിലുള്ള വിവിധ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് 50 പെൺകുട്ടികളെ സജ്ജമാക്കും. നിർധനരായ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിൽ പദ്ധതി ലക്ഷ്യമിടുന്നു. സ്ക്രീനിംഗ്, പ്രിലിമിനറി ടെസ്റ്റ്, ഇന്റർവ്യൂ  എന്നിവയിലൂടെയാണ് പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നത്. കാർഗിലിലെ ഇന്ത്യൻ ആർമിയുടെ പരിസരത്ത് ഒരു റെസിഡൻഷ്യൽ കോച്ചിംഗ് പ്രോഗ്രാമിലൂടെ, സൈനികരുടെ 'ഫയർ ആൻഡ് ഫ്യൂറി കോർപ്‌സിന്റെ' മേൽനോട്ടത്തിലും മാർഗനിർദേശത്തിലും ഉദ്യോഗാർത്ഥികൾ നീറ്റ്, […]


ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎൽ) ഇന്ത്യൻ സൈന്യവുമായി സഹകരിച്ച് കാർഗിലിലെ പെൺകുട്ടികളെ പരിശീലിപ്പിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി സി എസ് ആർ പദ്ധതി നടപ്പിലാക്കുന്നു.

'കാർഗിൽ ഇഗ്‌നൈറ്റഡ് മൈൻഡ്‌സ്' എന്ന ഈ പദ്ധതിയിലൂടെ ദേശീയ തലത്തിലുള്ള വിവിധ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് 50 പെൺകുട്ടികളെ സജ്ജമാക്കും. നിർധനരായ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിൽ പദ്ധതി ലക്ഷ്യമിടുന്നു. സ്ക്രീനിംഗ്, പ്രിലിമിനറി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയിലൂടെയാണ് പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നത്.

കാർഗിലിലെ ഇന്ത്യൻ ആർമിയുടെ പരിസരത്ത് ഒരു റെസിഡൻഷ്യൽ കോച്ചിംഗ് പ്രോഗ്രാമിലൂടെ, സൈനികരുടെ 'ഫയർ ആൻഡ് ഫ്യൂറി കോർപ്‌സിന്റെ' മേൽനോട്ടത്തിലും മാർഗനിർദേശത്തിലും ഉദ്യോഗാർത്ഥികൾ നീറ്റ്, ജെഇഇ, മറ്റ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കണം.

"പ്രോജക്റ്റ് വിദ്യാർത്ഥികളുടെ അറിവും വൈദഗ്ധ്യവും വ്യക്തിത്വ വികസനവും വർദ്ധിപ്പിക്കും," ഇത് സംബന്ധിച്ച പ്രസ്താവനയിൽ പറയുന്നു.

'കാർഗിൽ ഇഗ്‌നൈറ്റഡ് മൈൻഡ്‌സ്' എന്ന പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പിടൽ ചടങ്ങ് ലേയിലെ ഹെഡ്ക്വാർട്ടേഴ്‌സ് നടന്നു.

ഈ അവസരത്തിൽ, എച്ച്പിസി ഇഡി (ഐ ആൻഡ് സി) സുബോധ് ബത്ര ജമ്മു കശ്മീരിലെ 'കശ്മീർ സൂപ്പർ 50 - മെഡിക്കൽ' ഉൾപ്പെടെയുള്ള സിഎസ്ആർ പദ്ധതികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 'സ്വച്ഛ് വിദ്യാലയ അഭിയാന്' കീഴിൽ ആയിരത്തിലധികം സ്കൂൾ ടോയ്‌ലറ്റുകളുടെ നിർമ്മാണവും എടുത്തുപറഞ്ഞു.