10 Sept 2022 11:00 AM IST
Summary
ഇന്ത്യയെ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന്, ശാസ്ത്ര സാങ്കേതിക മേഖലകളിൽ ആധുനിക നയങ്ങൾ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. “21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിൽ ശാസ്ത്രത്തിൻറെ സംഭാവന പ്രധാനപ്പെട്ടതാണ്. എല്ലാ സംസ്ഥാനങ്ങളുടെയും വികസനം ത്വരിതപ്പെടുത്താൻ അതിന് ശക്തിയുണ്ട്. ഇന്ന് നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, ഇന്ത്യയുടെ ശാസ്ത്രവും ഈ മേഖലയുമായി ബന്ധപ്പെട്ട ആളുകളും വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഭരണത്തിലും നയരൂപീകരണത്തിലും ആളുകളുടെ ഉത്തരവാദിത്തം ഗണ്യമായി വർദ്ധിക്കുന്നു.” അദ്ദേഹം […]
ഇന്ത്യയെ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന്, ശാസ്ത്ര സാങ്കേതിക മേഖലകളിൽ ആധുനിക നയങ്ങൾ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു.
“21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിൽ ശാസ്ത്രത്തിൻറെ സംഭാവന പ്രധാനപ്പെട്ടതാണ്. എല്ലാ സംസ്ഥാനങ്ങളുടെയും വികസനം ത്വരിതപ്പെടുത്താൻ അതിന് ശക്തിയുണ്ട്. ഇന്ന് നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, ഇന്ത്യയുടെ ശാസ്ത്രവും ഈ മേഖലയുമായി ബന്ധപ്പെട്ട ആളുകളും വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഭരണത്തിലും നയരൂപീകരണത്തിലും ആളുകളുടെ ഉത്തരവാദിത്തം ഗണ്യമായി വർദ്ധിക്കുന്നു.” അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദിൽ നടന്ന 'സെന്റർ-സ്റ്റേറ്റ് സയൻസ് കോൺക്ലേവ്' വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഈ കോൺക്ലേവ് സംഘടിപ്പിക്കുന്നത് 'സബ്ക പ്രയാസിന്റെ' വ്യക്തമായ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധൻ എന്ന മന്ത്രവുമായാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് മോദി പറഞ്ഞു.
“ഈ അമൃത് കാലിൽ ഇന്ത്യയെ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ നമ്മുടെ ഗവേഷണം പ്രാദേശിക തലത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. പ്രാദേശിക പ്രശ്‌നങ്ങൾക്ക് പ്രാദേശിക പരിഹാരങ്ങൾ കണ്ടെത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളും നവീകരണത്തിന് ഊന്നൽ നൽകേണ്ട സമയമാണിത്,” അദ്ദേഹം പറഞ്ഞു.