27 Sept 2022 11:07 AM IST
Summary
മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപങ്ങള്‍ തുടര്‍ച്ചയായി വിറ്റഴിക്കുന്ന പ്രവണത നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ ആശങ്കയിലാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. തുടര്‍ച്ചയായ അഞ്ചാം തവണയും ബിഎസ്ഇ സൂചിക 37.70 പോയിന്റ് അല്ലെങ്കില്‍ 0.07 ശതമാനം ഇടിഞ്ഞ് 57,107.52 ല്‍ അവസാനിച്ചു. എന്‍എസ്ഇ നിഫ്റ്റി 8.90 പോയിന്റ് അല്ലെങ്കില്‍ 0.05 ശതമാനം ഇടിഞ്ഞ് 17,007.40 ല്‍ ക്ലോസ് ചെയ്തു. വിപണി അവസാനിക്കുമ്പോള്‍ ടാറ്റ സ്റ്റീല്‍ 2.25 ശതമാനം ഇടിവ് രേഖപ്പെടുത്തി. ടൈറ്റന്‍, എസ്ബിഐ, കൊട്ടക് ബാങ്ക്, […]
മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപങ്ങള്‍ തുടര്‍ച്ചയായി വിറ്റഴിക്കുന്ന പ്രവണത നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ ആശങ്കയിലാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. തുടര്‍ച്ചയായ അഞ്ചാം തവണയും ബിഎസ്ഇ സൂചിക 37.70 പോയിന്റ് അല്ലെങ്കില്‍ 0.07 ശതമാനം ഇടിഞ്ഞ് 57,107.52 ല്‍ അവസാനിച്ചു. എന്‍എസ്ഇ നിഫ്റ്റി 8.90 പോയിന്റ് അല്ലെങ്കില്‍ 0.05 ശതമാനം ഇടിഞ്ഞ് 17,007.40 ല്‍ ക്ലോസ് ചെയ്തു.
വിപണി അവസാനിക്കുമ്പോള്‍ ടാറ്റ സ്റ്റീല്‍ 2.25 ശതമാനം ഇടിവ് രേഖപ്പെടുത്തി. ടൈറ്റന്‍, എസ്ബിഐ, കൊട്ടക് ബാങ്ക്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. അതേസമയം പവര്‍ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡോ റെഡ്ഡീസ്, എച്ച്സിഎല്‍ ടെക്, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ മുന്നേറ്റം കാഴ്ച്ച വച്ചു. സെന്‍സെക്‌സ് ഘടകങ്ങളില്‍ ഏതാണ്ട് 18 ഓഹരികള്‍ നഷ്ടത്തിലും 12 എണ്ണം നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
മറ്റ് ഏഷ്യന്‍ വിപണികളായ ഹോങ്കോംഗ്, ടോക്കിയോ, സിയോള്‍ എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. യൂറോപ്പിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ മിഡ്-സെഷന്‍ ഡീലുകളില്‍ സമ്മിശ്ര പ്രതികരണത്തിലാണ് വ്യാപാരം നടത്തുന്നത്. ബ്രെന്റ് ക്രൂഡ് 1.78 ശതമാനം ഉയര്‍ന്ന് ബാരലിന് 85.56 ഡോളറിലെത്തി.
സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്ച 5,101.30 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐകള്‍) മൂലധന വിപണിയില്‍ അറ്റ വില്‍പ്പനക്കാരായിരുന്നു.