image

29 Sept 2022 1:10 PM IST

News

ഡോളറിനെതിരെ രൂപയുടെ മൂല്യം 81.80ല്‍

MyFin Desk

Rupee sign
X

Summary

മുംബൈ: ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ വര്‍ധിച്ച് 81.80ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 81.60 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 81.58 എന്ന നിലയിലേക്ക് ഉയരുകയും 81.94 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. ബുധനാഴ്ച്ച ആദ്യഘട്ട വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 82ല്‍ എത്തിയിരുന്നു. ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 188.32 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 56,409.96 ലും […]


മുംബൈ: ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ വര്‍ധിച്ച് 81.80ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 81.60 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 81.58 എന്ന നിലയിലേക്ക് ഉയരുകയും 81.94 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. ബുധനാഴ്ച്ച ആദ്യഘട്ട വ്യാപാരത്തിനിടെ
ഡോളറിനെതിരെ രൂപയുടെ മൂല്യം 82ല്‍ എത്തിയിരുന്നു.
ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 188.32 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 56,409.96 ലും എന്‍എസ്ഇ നിഫ്റ്റി 40.50 പോയിന്റ് അല്ലെങ്കില്‍ 0.24 ശതമാനം ഇടിഞ്ഞ് 16,818.10 ലും വ്യാപാരം അവസാനിപ്പിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 89.54 ഡോളറായിട്ടുണ്ട്. ബുധനാഴ്ച്ച വിദേശ നിക്ഷേപകര്‍ 2,772.49 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.