30 Sept 2022 12:45 PM IST
Summary
ഡെല്‍ഹി: മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ ഐറോക്‌സ് ടെക്‌നോളജീസ്, പ്രാഥമിക ഓഹരി വില്‍പനയിലൂടെ (ഐപിഒ) 750 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് സെബി മുന്‍പാകെ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കമ്പനി പ്രൊമോട്ടര്‍മാരായ സഞ്ജയ് ഭരത്കുമാര്‍ ജയ്‌സ്വാളിന്റേയും ആഷിമ സഞ്ജയ് ജയ്‌സ്വാളിന്റേയും ഉടമസ്ഥതയിലുള്ള ഓഹരികളാണ് ഐപിഒ വഴി വില്‍ക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ പ്രകാരം സഞ്ജയ്, ആഷിമ എന്നിവര്‍ യഥാക്രമം 525 കോടി രൂപയുടെയും 225 കോടി രൂപയുടെയും ഇക്വിറ്റി ഓഹരികള്‍ വിറ്റഴിക്കും. ഓക്‌സിജന്‍ […]
ഡെല്‍ഹി: മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ ഐറോക്‌സ് ടെക്‌നോളജീസ്, പ്രാഥമിക ഓഹരി വില്‍പനയിലൂടെ (ഐപിഒ) 750 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് സെബി മുന്‍പാകെ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കമ്പനി പ്രൊമോട്ടര്‍മാരായ സഞ്ജയ് ഭരത്കുമാര്‍ ജയ്‌സ്വാളിന്റേയും ആഷിമ സഞ്ജയ് ജയ്‌സ്വാളിന്റേയും ഉടമസ്ഥതയിലുള്ള ഓഹരികളാണ് ഐപിഒ വഴി വില്‍ക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ പ്രകാരം സഞ്ജയ്, ആഷിമ എന്നിവര്‍ യഥാക്രമം 525 കോടി രൂപയുടെയും 225 കോടി രൂപയുടെയും ഇക്വിറ്റി ഓഹരികള്‍ വിറ്റഴിക്കും.
ഓക്‌സിജന്‍ ജനറേറ്ററിന്റെ നിര്‍മ്മാതാക്കളായ ഐറോക്‌സ് ടെക്‌നോളജീസിന് 2022 സാമ്പത്തിക വര്‍ഷം വരെ പ്രവര്‍ത്തനക്ഷമമായ സ്വകാര്യ ആശുപത്രി പിഎസ്എ മെഡിക്കല്‍ ഓക്‌സിജന്‍ വിപണിയുടെ അടിസ്ഥാനത്തില്‍ 50-55 ശതമാനം വിപണി വിഹിതമുണ്ട്. ജെഎം ഫിനാന്‍ഷ്യലും ഐസിഐസിഐ സെക്യൂരിറ്റീസുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.