image

4 Oct 2022 6:08 AM IST

Gold

രണ്ട് ദിവസം, സ്വര്‍ണവിലയില്‍ 680 രൂപ വര്‍ധന

MyFin Desk

രണ്ട് ദിവസം, സ്വര്‍ണവിലയില്‍ 680 രൂപ വര്‍ധന
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 37,880 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ധിച്ച് 37,320 രൂപയിലെത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് 680 രൂപയാണ് പവന്റെ വിലയിലുണ്ടായത്. 24 കാരറ്റ് സ്വര്‍ണം പവന് 440 രൂപ വര്‍ധിച്ച് 41,328 രൂപയായി. വെള്ളി ഗ്രാമിന് 4.20 രൂപ വര്‍ധിച്ച് 66.70 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 37,880 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ധിച്ച് 37,320 രൂപയിലെത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് 680 രൂപയാണ് പവന്റെ വിലയിലുണ്ടായത്. 24 കാരറ്റ് സ്വര്‍ണം പവന് 440 രൂപ വര്‍ധിച്ച് 41,328 രൂപയായി. വെള്ളി ഗ്രാമിന് 4.20 രൂപ വര്‍ധിച്ച് 66.70 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 533.60 രൂപയാണ് വില.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.57ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം തുടങ്ങിയപ്പോള്‍ 81.86 എന്ന നിലയിലായിരുന്നു രൂപ. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 49 പൈസ ഇടിഞ്ഞ് 81.89ല്‍ എത്തി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ആഗോള ഓഹരി വിപണികളിലെ നേട്ടം പിന്തുടര്‍ന്ന് ഇന്ത്യന്‍ സൂചികകള്‍ ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ കുതിച്ചുകയറി.

രാവിലെ 10.30-നു സെന്‍സെക്‌സ് 1,136.10 പോയിന്റ് ഉയര്‍ന്നു 57,926.63 ലും നിഫ്റ്റി 343.10 പോയ്ന്റ്‌സ് ഉയര്‍ന്ന് 17,230.20 ലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സില്‍ ഇന്ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടി സി എസ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സേര്‍വ് എന്നിവയാണ് നേട്ടം കൊയ്തത്. പവര്‍ ഗ്രിഡ്, ഡോ. റെഡ്ഡിസ് എന്നിവ നഷ്ടത്തില്‍ വ്യാപാരം നടക്കുന്നു.

ഏഷ്യയില്‍ മറ്റെല്ലായിടത്തും ഇന്ന് സൂചികകള്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഇന്ത്യന്‍ വിപണി ഇന്നലെ നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 638.11 പോയിന്റ് അഥവാ 1.11 ശതമാനം താഴ്ന്നു 56,788.81 ല്‍ അവസാനിച്ചപ്പോള്‍ നിഫ്റ്റി 207 പോയിന്റ് അഥവാ 1.21 ശതമാനം താഴ്ന്നു 16,887.35 യിലും ക്ലോസ് ചെയ്തു.