4 Oct 2022 10:26 AM IST
Summary
യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കിയേക്കാം എന്ന ആശങ്കകള്‍ നിലനില്‍ക്കെ ഈ പ്ലാറ്റ്ഫോമിലൂടെയുള്ള ഇടപാടുകളില്‍ മൂന്ന് ശതമാനം വർധന. ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ യുപിഐ ഇടപാടുകള്‍ മൂന്നു ശതമാനം ഉയര്‍ന്ന് 678 കോടിയായി. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടേതാണ് (എന്‍പിസിഐ) ഈ കണക്കുകള്‍. 2020 ഓഗസ്റ്റില്‍ യുപിഐ അധിഷ്ടിത ഇടപാടുകള്‍ 657 കോടിയായിരുന്നു. അതോടൊപ്പം ഈ വര്‍ഷം രണ്ടാം പാദത്തിലെ രാജ്യത്തെ ഓണ്‍ലൈന്‍ ഇടപാടുകളുടെ കാര്യത്തിലും കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ 36.08 ട്രില്യണ്‍ […]
യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കിയേക്കാം എന്ന ആശങ്കകള്‍ നിലനില്‍ക്കെ ഈ പ്ലാറ്റ്ഫോമിലൂടെയുള്ള ഇടപാടുകളില്‍ മൂന്ന് ശതമാനം വർധന. ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ യുപിഐ ഇടപാടുകള്‍ മൂന്നു ശതമാനം ഉയര്‍ന്ന് 678 കോടിയായി. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടേതാണ് (എന്‍പിസിഐ) ഈ കണക്കുകള്‍. 2020 ഓഗസ്റ്റില്‍ യുപിഐ അധിഷ്ടിത ഇടപാടുകള്‍ 657 കോടിയായിരുന്നു.
അതോടൊപ്പം ഈ വര്‍ഷം രണ്ടാം പാദത്തിലെ രാജ്യത്തെ ഓണ്‍ലൈന്‍ ഇടപാടുകളുടെ കാര്യത്തിലും കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ 36.08 ട്രില്യണ്‍ രൂപയുടെ 2057 കോടി ഇടപാടുകളാണ് ഓണ്‍ലൈനില്‍ നടന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ്, യുപിഐ തുടങ്ങിയ പ്ലാറ്റ്ഫോമുകളെല്ലാം ഓണ്‍ലൈന്‍ ഇടപാടിന്റെ പരിധിയില്‍ വരുന്നതാണ്.
ഈ വര്‍ഷം സെപ്റ്റംബറില്‍ നന്ന 678 കോടി യുപിഐ ഇടപാടുകളുടെ മൂല്യം ഓഗസ്റ്റിലെ 10.73 ലക്ഷം രൂപയില്‍ നിന്നും 11.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ജൂലൈയില്‍ നടന്ന 628 ഇടപാടുകളുടെ മൂല്യം 10.62 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും കൂടുതല്‍ യുപിഐ ഇടപാടുകള്‍ നടത്തിയത് എസ്ബിഐയാണ്. പിന്നാലെ എച്ചിഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ഐസിഐസി ബാങ്ക് എന്നിവയാണുള്ളത്. ഇവയുടെ ഇടപാടുകള്‍ യഥാക്രമം 179.3 കോടി, 59.4 കോടി, 432.55 ദശലക്ഷം, 40 കോടി, 37.9 കോടി എന്നിങ്ങനെയാണ്.
പലവ്യജ്ഞനങ്ങള്‍ വാങ്ങല്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍, റസ്റ്ററന്റുകള്‍, തരംതിരിക്കാനാവാത്ത വ്യക്തിപരമായ ആവശ്യങ്ങള്‍, ഗെയിമുകള്‍ പോലുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കായാണ് ആളുകള്‍ യുപിഐ പ്ലാറ്റ്ഫോം കൂടുതലായി ഉപയോഗിക്കുന്നതെന്നാണ് എന്‍സിപിഐ വ്യക്തമാക്കുന്നത്.
യുപിഐ വഴി നടത്തുന്ന സൗജന്യ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണെന്നുള്ള തരത്തിൽ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓഗസ്റ്റ് 17 ന് ആര്‍ബിഐ പുറത്തിറക്കിയ വിവിധ ഓണ്‍ലൈന്‍ പേമെന്റ് സേവനങ്ങള്‍ക്കായുള്ള നയങ്ങള്‍, ഈടാക്കുന്ന നിരക്കുകള്‍ എന്നിവ സംബന്ധിച്ച ഡിസ്‌കഷന്‍ പേപ്പറിലാണ് യുപിഐ, ഐഎംപിഎസ്, എന്‍എഫ്ടി, ആര്‍ടിജിഎസ്, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ സേവനങ്ങളെ ഉള്‍പ്പെടുത്തിയിരുന്നത്.