image

5 Oct 2022 3:30 AM IST

Corporates

ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സിഇഒമാര്‍: കെപിഎംജി സര്‍വേ

MyFin Desk

ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സിഇഒമാര്‍: കെപിഎംജി സര്‍വേ
X

Summary

ആഗോളതലത്തില്‍ 39 ശതമാനം സിഇഒമാരും പുതിയ ജീവനക്കാരെ എടുക്കുന്നത് നിറുത്തിവെച്ചുവെന്നും, 46 ശതമാനം പേര്‍ വരുന്ന ആറ് മാസത്തിനകം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും കെപിഎംജി സര്‍വേ. വിവിധ കമ്പനികളില്‍ നിന്നുള്ള 1,300 സിഇഒമാരില്‍ നടത്തിയ സര്‍വേ അടിസ്ഥാനമാക്കിയുള്ളതാണ് കെപിഎംജി 2022 സിഇഒ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിഇഒമാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. വരുന്ന ഒരു വര്‍ഷത്തിനകം സ്വീകരിക്കുന്ന തന്ത്രപ്രധാനമായ […]


ആഗോളതലത്തില്‍ 39 ശതമാനം സിഇഒമാരും പുതിയ ജീവനക്കാരെ എടുക്കുന്നത് നിറുത്തിവെച്ചുവെന്നും, 46 ശതമാനം പേര്‍ വരുന്ന ആറ് മാസത്തിനകം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും കെപിഎംജി സര്‍വേ. വിവിധ കമ്പനികളില്‍ നിന്നുള്ള 1,300 സിഇഒമാരില്‍ നടത്തിയ സര്‍വേ അടിസ്ഥാനമാക്കിയുള്ളതാണ് കെപിഎംജി 2022 സിഇഒ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിഇഒമാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. വരുന്ന ഒരു വര്‍ഷത്തിനകം സ്വീകരിക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങളെ പറ്റിയും സര്‍വേ വഴി ചോദിച്ചിരുന്നു.

വരുന്ന ഏതാനും മാസങ്ങള്‍ക്കകം ചെറിയ തോതിലുള്ള സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഭൂരിഭാഗം സിഇഒമാരും വിശ്വസിക്കുന്നു. ആഗോളതലത്തിലുള്ള കേന്ദ്ര ബാങ്കുകള്‍ പണപ്പെരുപ്പം തടയുന്നതിനുള്ള ശ്രമത്തിലാണ്. പത്തില്‍ എട്ട് സിഇഒമാരും വരുന്ന ഏതാനും മാസങ്ങള്‍ക്കകം മാന്ദ്യമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

വേള്‍ഡ് ഇക്കണോമിക്ക് ഫോറം ഏതാനും ദിവസം മുന്‍പ് പുറത്ത് വിട്ട സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു. ഫ്‌ളോറിഡ ആസ്ഥനമായ നെറ്റ് ഡേവിസ് റിസര്‍ച്ചിന്റെ പ്രവചനപ്രകാരം അടുത്ത വര്‍ഷം സാമ്പത്തിക മാന്ദ്യം ഉണ്ടാകാന്‍ 98.1 ശതമാനം സാധ്യതയാണുള്ളത്.