5 Oct 2022 7:00 AM IST
Summary
ഡെല്‍ഹി:സുസുക്കി മോട്ടോസൈക്കിള്‍ ഇന്ത്യയ്ക്ക് സെപ്റ്റംബര്‍ വില്‍പ്പനയില്‍ 27.55 ശതമാനത്തിന്റെ വര്‍ധന. 6,750 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേമാസം 68,012 യൂണിറ്റിന്റെ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ ആഭ്യന്തര വില്‍പ്പന 72,012 യൂണിറ്റായിരുന്നു. ഇതേ മാസത്തില്‍ 14,738 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. 2006ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം കമ്പനി രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര പ്രതിമാസ വില്‍പ്പന കണക്കാണിതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ വ്യക്തമാക്കി. വിതരണ പരിമിതികള്‍ക്കിടയിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് എസ്എംഐപിഎല്‍ മാനേജിംഗ് ഡയറക്ടര്‍ സതോഷി […]
ഡെല്‍ഹി:സുസുക്കി മോട്ടോസൈക്കിള്‍ ഇന്ത്യയ്ക്ക് സെപ്റ്റംബര്‍ വില്‍പ്പനയില്‍ 27.55 ശതമാനത്തിന്റെ വര്‍ധന. 6,750 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേമാസം 68,012 യൂണിറ്റിന്റെ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ ആഭ്യന്തര വില്‍പ്പന 72,012 യൂണിറ്റായിരുന്നു. ഇതേ മാസത്തില്‍ 14,738 യൂണിറ്റാണ് കയറ്റുമതി ചെയ്തത്.
2006ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം കമ്പനി രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര പ്രതിമാസ വില്‍പ്പന കണക്കാണിതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ വ്യക്തമാക്കി.
വിതരണ പരിമിതികള്‍ക്കിടയിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് എസ്എംഐപിഎല്‍ മാനേജിംഗ് ഡയറക്ടര്‍ സതോഷി ഉചിദ പറഞ്ഞു. രാജ്യത്ത് ഉത്സവ സീസണ്‍ ആയതിനാല്‍ ഉപഭോക്തക്കളുടെ എണ്ണത്തില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.