image

7 Oct 2022 4:30 PM IST

Banking

800 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്

MyFin Desk

800 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്
X

Summary

കടപത്രങ്ങളിലൂടെ 800 കോടി രൂപയുടെ മൂലധനം സമാഹരിക്കാനൊരുങ്ങി ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്. ഇത് 1,000 രൂപ മുഖവിലയുള്ള വീണ്ടെടുക്കാവുന്നതും, മാറ്റാനാവാത്തതുമായ കടപത്രങ്ങളുടെ പൊതു ഇഷ്യൂ ആണ്. ഒക്ടോബര്‍ 28 വരെയാണ് ഇതിന്റെ കാലാവധി. അടിസ്ഥാന ഇഷ്യൂ സൈസ് 100 കോടി രൂപയാണെന്നും 700 കോടി രൂപ വരെ സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ബോണ്ടുകളുടെ കൂപ്പണ്‍ നിരക്കുകള്‍ പ്രതിവര്‍ഷം 8.33 മുതല്‍ 9.55 ശതമാനം വരെയാണ്. വിവിധ ശ്രേണികളിലായി 24 മാസവും 36 […]


കടപത്രങ്ങളിലൂടെ 800 കോടി രൂപയുടെ മൂലധനം സമാഹരിക്കാനൊരുങ്ങി ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്. ഇത് 1,000 രൂപ മുഖവിലയുള്ള വീണ്ടെടുക്കാവുന്നതും, മാറ്റാനാവാത്തതുമായ കടപത്രങ്ങളുടെ പൊതു ഇഷ്യൂ ആണ്. ഒക്ടോബര്‍ 28 വരെയാണ് ഇതിന്റെ കാലാവധി.

അടിസ്ഥാന ഇഷ്യൂ സൈസ് 100 കോടി രൂപയാണെന്നും 700 കോടി രൂപ വരെ സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ബോണ്ടുകളുടെ കൂപ്പണ്‍ നിരക്കുകള്‍ പ്രതിവര്‍ഷം 8.33 മുതല്‍ 9.55 ശതമാനം വരെയാണ്. വിവിധ ശ്രേണികളിലായി 24 മാസവും 36 മാസവുമാണ് കാലാവധി.

സമാഹരിക്കുന്ന തുക, ചിലവുകള്‍ നടത്തിയതിനു ശേഷം കുറഞ്ഞത് 75 ശതമാനമെങ്കിലും, വായ്പ, നിലവിലുള്ള വായ്പയുടെ തിരിച്ചടവ് എന്നിവക്കായി വിനിയോഗിക്കും. 25 ശതമാനം പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും. ബി എസ് ഇയില്‍ ഇന്ന് കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനേക്കാള്‍ 2.24 ശതമാനം ഉയര്‍ന്ന് 134.90 രൂപയിലാണ് വ്യപാരം നടത്തിയത്.