7 Oct 2022 11:53 AM IST
Summary
നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍, എഫ്എംസിജി കമ്പനിയായ ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ് (എഫ് സി എല്‍) 70 കോടി രൂപയുടെ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്. പലിശയടവിലും, ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ലിസ്റ്റ് ചെയത ഡെബ്റ്റ് സെക്യുരിറ്റികള്‍ എന്നിവയില്‍ നിന്നുള്ള വായ്പകളുടെ തിരിച്ചടവിലുമാണ് വീഴ്ച വരുത്തിയത്. സെപ്റ്റംബര്‍ 30 വരെ, ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകളില്‍ 18.14 കോടി രൂപയുടെ വീഴ്ച വരുത്തിയിട്ടുണ്ട്. എന്‍സിഡികള്‍, എന്‍സിആര്‍പിഎസ് എന്നിവ പോലുള്ള […]
നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍, എഫ്എംസിജി കമ്പനിയായ ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ് (എഫ് സി എല്‍) 70 കോടി രൂപയുടെ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്. പലിശയടവിലും, ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ലിസ്റ്റ് ചെയത ഡെബ്റ്റ് സെക്യുരിറ്റികള്‍ എന്നിവയില്‍ നിന്നുള്ള വായ്പകളുടെ തിരിച്ചടവിലുമാണ് വീഴ്ച വരുത്തിയത്.
സെപ്റ്റംബര്‍ 30 വരെ, ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകളില്‍ 18.14 കോടി രൂപയുടെ വീഴ്ച വരുത്തിയിട്ടുണ്ട്. എന്‍സിഡികള്‍, എന്‍സിആര്‍പിഎസ് എന്നിവ പോലുള്ള ലിസ്റ്റ് ചെയ്യാത്ത ഡെബ്റ്റ് സെക്യുരിറ്റീസികളില്‍ നിന്നും 51.85 കോടി രൂപയുടെ കുടിശ്ശികയും വരുത്തി. ഹ്രസ്വകാല, ദീര്‍ഘ കാല കടങ്ങള്‍ ഉള്‍പ്പെടെ 436.07 കോടി രൂപയാണ് നിലവില്‍ എഫ്‌സി എല്ലിന്റെ മൊത്ത സാമ്പത്തിക ബാധ്യത.
റീട്ടെയില്‍, ഹോള്‍സെയില്‍, ലോജിസ്റ്റിക്‌സ്, വെയര്‍ ഹൗസ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 19 ഗ്രൂപ്പ് കമ്പനികളുടെ ഭാഗമായിരുന്നു എഫ്‌സിഎല്‍. 2020 ഓഗസ്റ്റില്‍, ഇവയെ റിലയന്‍സ് റീട്ടെയിലേക്കു മാറ്റുന്നതിന് പ്രഖ്യാപിച്ചിരുന്നു. 24,713 കോടി രൂപയുടെ ഈ ഇടപാട് പിന്നീട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഏപ്രിലില്‍ പിന്‍വലിച്ചിരുന്നു.