image

7 Oct 2022 10:12 AM IST

Banking

ആര്‍ബിഐ സൂപ്പര്‍വൈസറി മോണിറ്ററിംഗ് സിസ്റ്റം 'ദക്ഷ്' തുടങ്ങി

MyFin Desk

ആര്‍ബിഐ സൂപ്പര്‍വൈസറി മോണിറ്ററിംഗ് സിസ്റ്റം ദക്ഷ് തുടങ്ങി
X

Summary

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അഡ്വാന്‍സ്ഡ് സൂപ്പര്‍വൈസറി മോണിറ്ററിംഗ് സിസ്റ്റമായ 'ദക്ഷ്' ഗവര്‍ണര്‍ ശക്തികാന്ത ദാസ് പുറത്തിറക്കി. ഇനിമുതല്‍ 'സുപ്ടെക്ട' സംരംഭമായ ദക്ഷ് മേല്‍നോട്ട പ്രക്രിയകള്‍ കൂടുതല്‍ ശക്തമാക്കും. ഏറ്റവും പുതിയ ഡാറ്റയും അനലിറ്റിക്കല്‍ ടൂളുകളും സ്വീകരിക്കുന്നതും കൂടുതല്‍ കാര്യക്ഷമമായി തൊഴില്‍ പ്രക്രിയകള്‍ നടപ്പിലാക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമുള്‍പ്പെടെ ഇത് പ്രയോജനപ്പെടുത്തും.   ആര്‍ ബി ഐയുടെ കീഴില്‍ വരുന്ന ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന രീതികളില്‍ പിഴവ് ഒഴിവാക്കി കൂടുതല്‍ […]


മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അഡ്വാന്‍സ്ഡ് സൂപ്പര്‍വൈസറി മോണിറ്ററിംഗ് സിസ്റ്റമായ 'ദക്ഷ്' ഗവര്‍ണര്‍ ശക്തികാന്ത ദാസ് പുറത്തിറക്കി. ഇനിമുതല്‍ 'സുപ്ടെക്ട' സംരംഭമായ ദക്ഷ് മേല്‍നോട്ട പ്രക്രിയകള്‍ കൂടുതല്‍ ശക്തമാക്കും.

ഏറ്റവും പുതിയ ഡാറ്റയും അനലിറ്റിക്കല്‍ ടൂളുകളും സ്വീകരിക്കുന്നതും കൂടുതല്‍ കാര്യക്ഷമമായി തൊഴില്‍ പ്രക്രിയകള്‍ നടപ്പിലാക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമുള്‍പ്പെടെ ഇത് പ്രയോജനപ്പെടുത്തും.

ആര്‍ ബി ഐയുടെ കീഴില്‍ വരുന്ന ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന രീതികളില്‍ പിഴവ് ഒഴിവാക്കി കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആര്‍ബിഐ കൊണ്ടുന്ന വെബ് അധിഷ്ഠിത എന്‍ഡ്-ടു-എന്‍ഡ് വര്‍ക്ക്ഫ്ലോ ആപ്ലിക്കേഷനാണ് ദക്ഷ്. തടസ്സമില്ലാത്ത ആശയവിനിമയം, പരിശോധനാ ആസൂത്രണവും നിര്‍വ്വഹണവും, സൈബര്‍ പ്രശ്നങ്ങളുടെ റിപ്പോര്‍ട്ടിംഗും വിശകലനവും എന്നിവയെല്ലാം പ്രാപ്തമാക്കുന്ന പ്ലാറ്റ്‌ഫോമാണ് ദക്ഷ്.