8 Oct 2022 6:22 AM IST
Summary
ഡെല്‍ഹി: സെപ്റ്റംബര്‍ മാസം രാജ്യത്തെ ഇന്ധന ഡിമാന്‍ഡ് 8.1 ശതമാനം ഉയര്‍ന്നു. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ പുറത്തു വിട്ട ഡാറ്റ പ്രകാരം, ഇന്ധന ഉപയോഗം മൊത്തം 17.18 ദശ ലക്ഷം ടണ്‍ ആയി. പെട്രോളിന്റെ വില്‍പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 8.8 ശതമാനം വര്‍ധിച്ചു 2.83 മില്യണ്‍ ടണ്ണായി. പാചക വാതകത്തിന്റെ വില്‍പന 3.45 ശതമാനം വര്‍ധിച്ചു 2.45 മില്യണ്‍ ടണ്ണായിട്ടുണ്ട്. എന്നാല്‍ നാഫ്തയുടെ വില്‍പന 6.4 ശതമാനം ഇടിഞ്ഞു 1 .08 മില്യണ്‍ […]
ഡെല്‍ഹി: സെപ്റ്റംബര്‍ മാസം രാജ്യത്തെ ഇന്ധന ഡിമാന്‍ഡ് 8.1 ശതമാനം ഉയര്‍ന്നു. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ പുറത്തു വിട്ട ഡാറ്റ പ്രകാരം, ഇന്ധന ഉപയോഗം മൊത്തം 17.18 ദശ ലക്ഷം ടണ്‍ ആയി. പെട്രോളിന്റെ വില്‍പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 8.8 ശതമാനം വര്‍ധിച്ചു 2.83 മില്യണ്‍ ടണ്ണായി.
പാചക വാതകത്തിന്റെ വില്‍പന 3.45 ശതമാനം വര്‍ധിച്ചു 2.45 മില്യണ്‍ ടണ്ണായിട്ടുണ്ട്. എന്നാല്‍ നാഫ്തയുടെ വില്‍പന 6.4 ശതമാനം ഇടിഞ്ഞു 1 .08 മില്യണ്‍ ടണ്ണായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അവശ്യവസ്തുക്കളുടെ (ക്രൂഡ് സംസ്‌കരണത്തിന് ശേഷം ലഭിക്കുന്ന അവശിഷ്ടങ്ങള്‍) വില്‍പന 16 ശതമാനം ഉയര്‍ന്നു.