18 Oct 2022 12:55 PM IST
Summary
സംരക്ഷണവും അതോടൊപ്പം സമ്പാദ്യവും ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പ്ലാനുമായി എല്‍ഐസി. ധന്‍വര്‍ഷ എന്ന ക്ലോസ് എന്‍ഡഡ് പ്ലാനാണ് എല്‍ഐസി അവതരിപ്പിച്ചിരിക്കുന്നത്. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സിംഗിള്‍ പ്രീമിയം ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണെന്നതാണ് ഇതിന്റെ പ്രത്യേകത. പോളിസി ഉടമ പോളിസി കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് മരിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക പിന്തുണ ലഭിക്കും. കൂടാതെ, പോളിസി കാലാവധി പൂര്‍ത്തായായല്‍ പോളിസി ഉടമയ്ക്ക് സ്ഥിരമായി ഒരു നിശ്ചിത തുകയും ലഭിക്കും. ഇന്‍ഷുറന്‍സ് എജന്റുമാര്‍, കോമണ്‍ പബ്ലിക് സര്‍വീസ് സെന്ററുകള്‍, എല്‍ഐസിയുടെ […]
സംരക്ഷണവും അതോടൊപ്പം സമ്പാദ്യവും ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പ്ലാനുമായി എല്‍ഐസി. ധന്‍വര്‍ഷ എന്ന ക്ലോസ് എന്‍ഡഡ് പ്ലാനാണ് എല്‍ഐസി അവതരിപ്പിച്ചിരിക്കുന്നത്. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സിംഗിള്‍ പ്രീമിയം ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണെന്നതാണ് ഇതിന്റെ പ്രത്യേകത. പോളിസി ഉടമ പോളിസി കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് മരിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക പിന്തുണ ലഭിക്കും. കൂടാതെ, പോളിസി കാലാവധി പൂര്‍ത്തായായല്‍ പോളിസി ഉടമയ്ക്ക് സ്ഥിരമായി ഒരു നിശ്ചിത തുകയും ലഭിക്കും.
ഇന്‍ഷുറന്‍സ് എജന്റുമാര്‍, കോമണ്‍ പബ്ലിക് സര്‍വീസ് സെന്ററുകള്‍, എല്‍ഐസിയുടെ വെബ്‌സൈറ്റ് എന്നിവയില്‍ നിന്നും ധന്‍ വര്‍ഷ പോളിസികള്‍ വാങ്ങാം.
പോളിസി ഉടമ പോളിസി ആരംഭിച്ച് റിസ്‌ക് പിരീഡ് കഴിഞ്ഞതിനുശേഷം എന്നാല്‍, പോളിസി കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് മരിച്ചാല്‍ ഒരു നിശ്ചിത തുകയും (സം അഷ്വേഡ് ഓണ്‍ ഡെത്ത്) അതോടൊപ്പം, അധിക നേട്ടമായി ലഭിക്കേണ്ട തുകയും കുടുംബത്തിന് ലഭിക്കും. പോളിസി ഉടമ തിരഞ്ഞ് ഓപ്ഷനനുസരിച്ചാണ് മരണശേഷമുള്ള നിശ്ചിത തുക തീരുമാനിക്കുന്നത്. പോളിസി കാലാവധിയില്‍ ഗാരന്റീഡ് അഡിഷന്‍ കാലാവധി പൂര്‍ത്തിയാകുന്നതു വരെയുള്ള ഓരോ വര്‍ഷത്തിന്റെയും അവസാനമാണ് നിശ്ചയിക്കുന്നത്.
പോളിസി എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് രണ്ട് ഓപ്ഷനുകളാണുള്ളത്. ഒന്നാമത്തേത് അടിസ്ഥാന സം അഷ്വേഡ് തുകയുടെ 1.25 ഇരട്ടി ടാബുലര്‍ പ്രീമിയം വരുന്നതാണ്. രണ്ടാമത്തേത് അടിസ്ഥാന സം അഷ്വേഡ് തുകയുടെ 10 ഇരട്ടി ടാബുലര്‍ പ്രീമിയം വരുന്നതും. ടാബുലര്‍ പ്രീമിയം എന്നത് പോളിസി ഉടമയുടെ പ്രായം, പോളിസി കാലാവധി, എന്തെങ്കിലും റിബേറ്റ് അനുവദിക്കുന്നതിനു മുമ്പ് തെരഞ്ഞെടുത്ത ഓപ്ഷന്‍ എന്നിവയ്ക്കനുസരിച്ച് നിശ്ചയിക്കുന്നതാണ്. ഇതില്‍ ഏതെങ്കിലും നികുതികള്‍, അധിക പ്രീമിയം, റൈഡര്‍ പ്രീമിയം എന്നിവ ഉള്‍പ്പെടില്ല.
ഈ പ്ലാന്‍ മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ക്കും, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കവറേജ് നല്‍കും. അത് പോളിസി ഉടമയുടെ പ്രായം, സം അഷ്വേഡ് തുക എന്നിവയ്ക്കനുസരിച്ചാണ് നിശ്ചയിക്കുന്നത്.
പത്ത് വര്‍ഷം, 15 വര്‍ഷം എന്നിങ്ങനെയാണ് പോളിസി കാലാവധി. പ്രീമിയം ഒറ്റത്തവണയായി നല്‍കണം. പതിനഞ്ച് വര്‍ഷ കാലാവധി പ്ലാനില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി മൂന്നു വയസാണ്. പത്ത് വര്‍ഷ കാലാവധി പ്ലാനില്‍ അംഗമാകാന്‍ എട്ട് വയസും. അടിസ്ഥാന സം അഷ്വേഡ് തുക 5000 രൂപയുടെ ഗുണിതങ്ങളായിരിക്കണം.