image

22 Oct 2022 8:51 AM IST

ഡിഎല്‍എഫിന്റെ അറ്റാദായം 26% വര്‍ധിച്ച് 477 കോടി രൂപയായി

MyFin Desk

ഡിഎല്‍എഫിന്റെ അറ്റാദായം 26% വര്‍ധിച്ച് 477 കോടി രൂപയായി
X

Summary

ഡെല്‍ഹി: റിയല്‍റ്റി കമ്പനിയായ ഡിഎല്‍എഫിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം (കണ്‍സോളിഡേറ്റഡ്) 26 ശതമാനം വര്‍ധിച്ച് 477.20 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 378.12 കോടി രൂപയായിരുന്നു അറ്റാദായം. അവലോകന പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 1,556.53 കോടി രൂപയില്‍ നിന്ന് 1,360.50 കോടി രൂപയായി കുറഞ്ഞു. ഡിഎല്‍എഫിന്റെ റെസിഡന്‍ഷ്യല്‍ ബിസിനസ്സ് സ്ഥിരതയാര്‍ന്ന പ്രകടനവും 2,052 കോടി രൂപയുടെ വില്‍പ്പന ബുക്കിംഗും നടത്തി. ഇത് പ്രതിവര്‍ഷം 36 ശതമാനം വളര്‍ച്ചയെ കാണിക്കുന്നു.വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ […]


ഡെല്‍ഹി: റിയല്‍റ്റി കമ്പനിയായ ഡിഎല്‍എഫിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം (കണ്‍സോളിഡേറ്റഡ്) 26 ശതമാനം വര്‍ധിച്ച് 477.20 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 378.12 കോടി രൂപയായിരുന്നു അറ്റാദായം. അവലോകന പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 1,556.53 കോടി രൂപയില്‍ നിന്ന് 1,360.50 കോടി രൂപയായി കുറഞ്ഞു.

ഡിഎല്‍എഫിന്റെ റെസിഡന്‍ഷ്യല്‍ ബിസിനസ്സ് സ്ഥിരതയാര്‍ന്ന പ്രകടനവും 2,052 കോടി രൂപയുടെ വില്‍പ്പന ബുക്കിംഗും നടത്തി. ഇത് പ്രതിവര്‍ഷം 36 ശതമാനം വളര്‍ച്ചയെ കാണിക്കുന്നു.വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഡിഎല്‍എഫ്. 330 ദശലക്ഷം ചതുരശ്ര അടിയില്‍ 153-ലധികം റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ വിഭാഗങ്ങളിലായി 215 ദശലക്ഷം ചതുരശ്ര അടി വികസന സാധ്യതയാണ് കമ്പനിക്കുള്ളത്. ഡിഎല്‍എഫ് ഗ്രൂപ്പിന് 40 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആന്വിറ്റി പോര്‍ട്ട്‌ഫോളിയോയുണ്ട്. വാണിജ്യ, റീട്ടെയില്‍ പ്രോപ്പര്‍ട്ടികളുടെ വികസനം, അവ പാട്ടത്തിന് നല്‍കുക എന്നിവയാണ് കമ്പനി പ്രാഥമികമായി ഏര്‍പ്പെട്ടിരിക്കുന്ന ബിസിനസ്സുകള്‍. അതുപോലെ കമ്പനി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു.