image

23 Oct 2022 6:36 AM IST

Banking

ദീപാവലി: 40000 കോടി രൂപയുടെ ബിസിനസ്സ് ഉണ്ടാകുമെന്നു സിഎഐടി

MyFin Desk

ദീപാവലി: 40000 കോടി രൂപയുടെ ബിസിനസ്സ് ഉണ്ടാകുമെന്നു സിഎഐടി
X

Summary

ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദീപാവലിയോടനുബന്ധിച്ച ധന്‍തേരസിന്റെ ദിവസങ്ങളില്‍ ഏകദേശം 40000 കോടി രൂപയുടെ ബിസിനസ്സ് പ്രതീക്ഷിക്കുന്നുണ്ടെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി ) ശനിയാഴ്ച അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ ഞായറാഴ്ച വൈകുന്നേരം 6 വരെയാണ് ധന്‍തേരസിന്റെ മുഹൂര്‍ത്തം. ദീപാവലിയുടെ ആദ്യ ദിനമായ ധന്‍തേരസില്‍ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍, എല്ലാത്തരം പാത്രങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, വാഹനങ്ങള്‍, വസ്ത്രങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ എന്നിവ വാങ്ങുന്നത് ശുഭകരമാണെന്നാണ് വിശ്വാസം. […]


ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദീപാവലിയോടനുബന്ധിച്ച ധന്‍തേരസിന്റെ ദിവസങ്ങളില്‍ ഏകദേശം 40000 കോടി രൂപയുടെ ബിസിനസ്സ് പ്രതീക്ഷിക്കുന്നുണ്ടെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി ) ശനിയാഴ്ച അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ ഞായറാഴ്ച വൈകുന്നേരം 6 വരെയാണ് ധന്‍തേരസിന്റെ മുഹൂര്‍ത്തം.

ദീപാവലിയുടെ ആദ്യ ദിനമായ ധന്‍തേരസില്‍ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍, എല്ലാത്തരം പാത്രങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, വാഹനങ്ങള്‍, വസ്ത്രങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ എന്നിവ വാങ്ങുന്നത് ശുഭകരമാണെന്നാണ് വിശ്വാസം.

ശനി, ഞായര്‍ ദിവസങ്ങളിലാണെങ്കിലും രാജ്യത്തുടനീളമുള്ള ജ്വല്ലറി വ്യാപാരികള്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നു ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ്സ്മിത്ത് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് പങ്കജ് അറോറ പറഞ്ഞു.

വിപണികളില്‍ ഈ വര്‍ഷം കൃത്രിമ ആഭരങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ വര്‍ധിച്ചതുണ്ടെന്നും, അതേസമയം സ്വര്‍ണം, വെള്ളി നാണയങ്ങള്‍, നോട്ടുകള്‍, വിഗ്രഹങ്ങള്‍ എന്നിവയും വന്‍തോതില്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.