28 Oct 2022 6:04 AM IST
Summary
വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ശക്തമായിരിക്കുന്ന പണപ്പെരുപ്പം ഏറ്റവുമധികം ഭീതിയിലാക്കിയത് അമേരിക്കയെയാണ്. ജിഡിപിയിലെ ഇടിവുള്‍പ്പടെയുള്ള കണക്കുകള്‍ കണ്ട് മാന്ദ്യഭീതിയിലായിരുന്ന രാജ്യമിപ്പോള്‍ നേരിയ ആശ്വാസത്തിലാണ്. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ജിഡിപിയില്‍ 2.6 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത് (വാര്‍ഷികാടിസ്ഥാനത്തില്‍). ഇതിന് തൊട്ടു മുന്‍പുള്ള രണ്ട് പാദങ്ങളിലും പണപ്പെരുപ്പ നിരക്ക് ഉയരുകയും യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തതോടെ യുഎസ് വന്‍ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുകയായിരുന്നു. എന്നാല്‍ നേരത്തെയുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും യുഎസ് സമ്പദ് വ്യവസ്ഥ […]
വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ശക്തമായിരിക്കുന്ന പണപ്പെരുപ്പം ഏറ്റവുമധികം ഭീതിയിലാക്കിയത് അമേരിക്കയെയാണ്. ജിഡിപിയിലെ ഇടിവുള്‍പ്പടെയുള്ള കണക്കുകള്‍ കണ്ട് മാന്ദ്യഭീതിയിലായിരുന്ന രാജ്യമിപ്പോള്‍ നേരിയ ആശ്വാസത്തിലാണ്. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ജിഡിപിയില്‍ 2.6 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത് (വാര്‍ഷികാടിസ്ഥാനത്തില്‍). ഇതിന് തൊട്ടു മുന്‍പുള്ള രണ്ട് പാദങ്ങളിലും പണപ്പെരുപ്പ നിരക്ക് ഉയരുകയും യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തതോടെ യുഎസ് വന്‍ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുകയായിരുന്നു.
എന്നാല്‍ നേരത്തെയുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും യുഎസ് സമ്പദ് വ്യവസ്ഥ കരകയറുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രസിഡന്റ് ഡോ ബൈഡന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും, വൈറ്റ് ഹൗസ് കൗണ്‍സില്‍ ഓഫ് ഇക്കമോമിക്ക് അഡൈ്വസേഴ്‌സ് അംഗവുമായ ജറേഡ് ബെണ്‍സ്‌റ്റൈന്‍. മികച്ച വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തില്‍ നേടിയിരിക്കുന്നതെന്നും കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ രാജ്യത്ത് ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 3.5 ശതമാനമാണ് യുഎസിലെ തൊഴിലില്ലായ്മാ നിരക്ക്.
യുഎസിലെ 'കണ്‍സ്യുമര്‍ സ്‌പെന്‍ഡിംഗിലും' വര്‍ധനവുണ്ടായിട്ടുണ്ടെന്നും, ആളുകള്‍ പണം ചെലവഴിക്കുന്നതിന്റെ അളവ് 1.4 ശതമാനം വര്‍ധിച്ചുവെന്നും ബെണ്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 50 വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ യുഎസിലെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെന്നും, പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റതിന് പിന്നാലെ ഒരു കോടി തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഏഴ് ലക്ഷവും നിര്‍മ്മാണ മേഖലയിലാണ്. കഴിഞ്ഞ പാദത്തില്‍ കയറ്റുമതിയിലും യുഎസിന് മികച്ച വളര്‍ച്ചയാണ് ലഭിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ താരതമ്യം ചെയ്താല്‍ 14.4 ശതമാനം വളര്‍ച്ചയാണ് ഈ പാദത്തില്‍ കയറ്റുമതിയിലുണ്ടായത്. മാത്രമല്ല ഗ്യാസിന്റെ വില കഴിഞ്ഞ കുറച്ച് ആഴ്ച്ചയകളായി കുറയുകയാണെന്നും ബെണ്‍സ്‌റ്റൈന്‍ അറിയിച്ചു.