image

1 Nov 2022 11:02 AM IST

Stock Market Updates

വിപണി ഇന്നും നേട്ടത്തില്‍: സെന്‍സെക്‌സ് 375 പോയിന്റ് ഉയര്‍ന്നു

MyFin Desk

വിപണി ഇന്നും നേട്ടത്തില്‍: സെന്‍സെക്‌സ് 375 പോയിന്റ് ഉയര്‍ന്നു
X

Summary

തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ വിപണി വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 374.76 പോയിന്റ് അഥവാ 0.62 ശതമാനം വര്‍ധിച്ച് 61,121.35 ല്‍ വ്യപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 133.20 പോയിന്റ് അഥവാ 0.74 പോയിന്റ് നേട്ടത്തില്‍ 18,145.40ലുമാണ് ക്ലോസ് ചെയ്തത്. 'മികച്ച നേട്ടത്തോടെ വ്യാപാരമാരംഭിച്ച നിഫ്റ്റി സെഷന്‍ മുഴുവനും മുന്നേറ്റത്തില്‍ തുടര്‍ന്നു. ഡെയിലി ചാര്‍ട്ടില്‍ സൂചിക മുന്‍പുണ്ടായിരുന്ന സ്വിങ്ങിനെക്കാളും ഉയര്‍ന്നു. ആര്‍എസ് ഐ (റിലേറ്റീവ് സ്‌ട്രെങ്ത്ത് ഇന്‍ഡക്‌സ്)യും ബുള്ളിഷ് ആയി കാണപ്പെട്ടു. നിഫ്റ്റി 18,000 മുകളില്‍ നിലനില്‍ക്കുന്നിടത്തോളം ഈ […]


തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ വിപണി വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 374.76 പോയിന്റ് അഥവാ 0.62 ശതമാനം വര്‍ധിച്ച് 61,121.35 ല്‍ വ്യപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 133.20 പോയിന്റ് അഥവാ 0.74 പോയിന്റ് നേട്ടത്തില്‍ 18,145.40ലുമാണ് ക്ലോസ് ചെയ്തത്.

'മികച്ച നേട്ടത്തോടെ വ്യാപാരമാരംഭിച്ച നിഫ്റ്റി സെഷന്‍ മുഴുവനും മുന്നേറ്റത്തില്‍ തുടര്‍ന്നു. ഡെയിലി ചാര്‍ട്ടില്‍ സൂചിക മുന്‍പുണ്ടായിരുന്ന സ്വിങ്ങിനെക്കാളും ഉയര്‍ന്നു. ആര്‍എസ് ഐ (റിലേറ്റീവ് സ്‌ട്രെങ്ത്ത് ഇന്‍ഡക്‌സ്)യും ബുള്ളിഷ് ആയി കാണപ്പെട്ടു. നിഫ്റ്റി 18,000 മുകളില്‍ നിലനില്‍ക്കുന്നിടത്തോളം ഈ ട്രെന്‍ഡ് തന്നെ തുടരും. മുകളിലേക്ക് പോയാല്‍ 18,300 ല്‍ പ്രതിരോധം ഉണ്ടാകും,' എല്‍ കെ പി സെക്യൂരിറ്റീസിന്റെ ടെക്ക്‌നികല്‍ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.