2 Nov 2022 5:50 AM IST
Summary
മുംബൈ: നാല് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനു ശേഷം വിപണിക്ക് ഇന്ന് നഷ്ടത്തില്‍ തുടക്കം. ആഗോള വിപണികളിലും സമ്മിശ്ര പ്രവണതയാണ്. സെന്‍സെക്സ് 140.5 പോയിന്റ് താഴ്ന്ന്് 60,980.85 ലും, നിഫ്റ്റി 36 പോയിന്റ് ഇടിഞ്ഞ് 18,109.40 ലും എത്തി. ഭാരതി എയര്‍ടെല്‍, ടൈറ്റന്‍, മാരുതി, ഇന്‍ഫോസിസ്, നെസ്ലേ, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍ വ്യാപാരം നടത്തുന്നത്. സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, അള്‍ട്രടെക് സിമെന്റ് എന്നീ […]
മുംബൈ: നാല് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനു ശേഷം വിപണിക്ക് ഇന്ന് നഷ്ടത്തില്‍ തുടക്കം. ആഗോള വിപണികളിലും സമ്മിശ്ര പ്രവണതയാണ്. സെന്‍സെക്സ് 140.5 പോയിന്റ് താഴ്ന്ന്് 60,980.85 ലും, നിഫ്റ്റി 36 പോയിന്റ് ഇടിഞ്ഞ് 18,109.40 ലും എത്തി.
ഭാരതി എയര്‍ടെല്‍, ടൈറ്റന്‍, മാരുതി, ഇന്‍ഫോസിസ്, നെസ്ലേ, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍ വ്യാപാരം നടത്തുന്നത്. സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, അള്‍ട്രടെക് സിമെന്റ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.
ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ഹോംകോംഗ്് എന്നീ വിപണികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍, ടോക്കിയോ വിപണി നഷ്ടത്തിലാണ്. അമേരിക്കന്‍ വിപണിയും ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാറിന്റെ അഭിപ്രായത്തില്‍, 'ആഗോള വിപണികളെല്ലാം ഇന്ന് രാത്രിയോടു കൂടി പുറത്തു വരാനിരിക്കുന്ന ഫെഡ് പ്രഖ്യാപനങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. വിപണികള്‍ 75 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തലിനെ അംഗീകരിച്ചു കഴിഞ്ഞു. അതിനാല്‍, ഫെഡിന്റെ അഭിപ്രായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായിരിക്കും വിപണിയെ ചലിപ്പിക്കുന്നത്. ഫെഡറല്‍ അതിന്റെ കര്‍ശന നിലപാട് തുടരാന്‍ സാധ്യതയുണ്ട്, എന്നാല്‍ ഏത് നേരിയ തോതിലുള്ള മിതസൂചനകളും വിപണികള്‍ക്ക് അനുകൂലമായിരിക്കും. നിരക്ക് കുറയ്ക്കലിന്റെ സൂചനകളൊന്നുമില്ലെങ്കില്‍, വിപണികള്‍ തിരുത്തല്‍ വരുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ നിക്ഷേപകര്‍ ഈ വലിയ പ്രഖ്യാപനത്തിനായാണ് കാത്തിരിക്കുന്നത്.
പുറത്തു വരുന്ന രണ്ടാംപാദ ഫലങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ തന്നെയാണ്. മുന്‍ നിര മേഖലകളുടെ മികച്ച പ്രകടനവും, പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ കമ്പനികളുടെ മികച്ച പ്രകടനവും ധനകാര്യ മേഖലകളില്‍ നിന്നുള്ള മികച്ച ഫലങ്ങളും, പ്രത്യേകിച്ച് ബാങ്കുകളുടെ മികച്ച ഫലങ്ങളും ശ്രദ്ധേയമാണ്. മുന്‍നിര സ്വകാര്യ ബാങ്കുകളുടെ മികച്ച പ്രകടനത്തിന് പുറമേ, പല പൊതുമേഖലാ ബാങ്കുകളും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍, ഈ പൊതുമേഖല ഓഹരികളില്‍ അധികം നിക്ഷേപം നടത്തിയിട്ടില്ല (ഡിറലൃ ഛംിലറ), ഇവയുടെ മൂല്യം കുറവായിരുന്നു. മികച്ച രണ്ടാംപാദ ഫലങ്ങളെത്തുടര്‍ന്ന് ഈ മേഖലയില്‍ ഒരു ഹ്രസ്വകാല മുന്നേറ്റത്തിന് സാധ്യതയുണ്ട്.'
ഇന്നലെ സെന്‍സെക്സ് 374.76 പോയിന്റ് നേട്ടത്തോടെ 61,121.35 ലും, നിഫ്റ്റി 133.20 പോയിന്റ് ഉയര്‍ന്ന് 18,145.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.26 ശതമാനം ഉയര്‍ന്ന് 95.84 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2,609.94 കോടി രൂപ വിലയുള്ള ഓഹരികള്‍ വാങ്ങി.