3 Nov 2022 12:18 PM IST
Summary
ഡെല്‍ഹി: വിപണിയില്‍ വില വര്‍ധിച്ചതനുസരിച്ച് പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കാത്തതിനാല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) തുടര്‍ച്ചയായ രണ്ടാം പാദത്തിലും നഷ്ടം രേഖപ്പെടുത്തി. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റനഷ്ടം 2,475.69 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ എച്ച്പിസിഎല്‍ 1,918.89 കോടി രൂപ അറ്റാദായം നേടിയിരുന്നു. അവലോകന കാലയളവില്‍ വരുമാനം 30 ശതമാനം ഉയര്‍ന്ന് 1.13 ലക്ഷം കോടി രൂപയായി.