image

4 Nov 2022 2:30 PM IST

Company Results

ടൈറ്റന്റെ അറ്റാദായത്തില്‍ 34% വര്‍ധന

MyFin Desk

ടൈറ്റന്റെ അറ്റാദായത്തില്‍ 34% വര്‍ധന
X

Summary

ടൈറ്റന്റെ സെപ്റ്റംബര്‍ പാദ അറ്റാദായം 34 ശതമാനം വര്‍ധിച്ച് 857 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 22 ശതമാനം വര്‍ധിച്ച് 8,730 കോടി രൂപയുമായി. കമ്പനിയുടെ ബുള്ളിയന്‍ ഒഴികെയുള്ള ജ്വല്ലറി ബിസിനസ് വരുമാനത്തില്‍ 18 ശതമാനം വളര്‍ച്ച നേടി 7,203 കോടി രൂപയായി. വാച്ചുകളുടെയും, വെയറബിളുകളുടെയും ബിസിനസ് വരുമാനം 21 ശതമാനം വര്‍ധിച്ച് 829 കോടി രൂപയായി. കമ്പനി നേത്ര പരിചരണ ബിസിനസ് വരുമാനത്തില്‍ നാല് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 167 കോടി രൂപയായി.ജ്വല്ലറി […]


ടൈറ്റന്റെ സെപ്റ്റംബര്‍ പാദ അറ്റാദായം 34 ശതമാനം വര്‍ധിച്ച് 857 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 22 ശതമാനം വര്‍ധിച്ച് 8,730 കോടി രൂപയുമായി. കമ്പനിയുടെ ബുള്ളിയന്‍ ഒഴികെയുള്ള ജ്വല്ലറി ബിസിനസ് വരുമാനത്തില്‍ 18 ശതമാനം വളര്‍ച്ച നേടി 7,203 കോടി രൂപയായി.

വാച്ചുകളുടെയും, വെയറബിളുകളുടെയും ബിസിനസ് വരുമാനം 21 ശതമാനം വര്‍ധിച്ച് 829 കോടി രൂപയായി. കമ്പനി നേത്ര പരിചരണ ബിസിനസ് വരുമാനത്തില്‍ നാല് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 167 കോടി രൂപയായി.ജ്വല്ലറി ബിസിനസിന്റെ പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനമായി കണക്കാക്കിയ പ്രവര്‍ത്തന ലാഭം 39 ശതമാനം വര്‍ധിച്ച് 1,103 കോടി രൂപയായി.

വാച്ചുകളുടെയും വെയറബിള്‍സിന്റെയും ലാഭം 34 ശതമാനം ഉയര്‍ന്ന് 123 കോടി രൂപയായി. എന്നാല്‍ പരസ്യത്തിനായി നിക്ഷേപിക്കുകയും നെറ്റ് വര്‍ക്ക് വിപുലീകരണത്തിന് ഉയര്‍ന്ന വാടക നല്‍കുകയും ചെയ്തതോടെ നേത്ര പരിചരണ ബിസിനസിന്റെ പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാന വളര്‍ച്ച 24.3 ശതമാനം കുറഞ്ഞ് 28 കോടി രൂപയായി.