image

7 Nov 2022 11:00 AM IST

IPO

ഐനോക്സ് ഗ്രീന്‍ എനര്‍ജി ഐപിഒ 11ന്

MyFin Bureau

ഐനോക്സ് ഗ്രീന്‍ എനര്‍ജി ഐപിഒ 11ന്
X

Summary

ഇന്ത്യയിലെ മുന്‍നിര വിന്‍ഡ് എനര്‍ജി സേവന ദാതാക്കളായ ഐനോക്സ് വിന്‍ഡ് ലിമിറ്റഡിന്‍റെ സബ്സിഡിയറിയായ ഐനോക്സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 11 മുതല്‍ 15 വരെ നടക്കും. 740 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. 370 കോടി രൂപയുടെ പുതിയ ഓഹരികളും 370 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 61 രൂപ മുതല്‍ 65 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 230 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം


ഇന്ത്യയിലെ മുന്‍നിര വിന്‍ഡ് എനര്‍ജി സേവന ദാതാക്കളായ ഐനോക്സ് വിന്‍ഡ് ലിമിറ്റഡിന്‍റെ സബ്സിഡിയറിയായ ഐനോക്സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 11 മുതല്‍ 15 വരെ നടക്കും. 740 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. 370 കോടി രൂപയുടെ പുതിയ ഓഹരികളും 370 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ.

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 61 രൂപ മുതല്‍ 65 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 230 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം