10 Oct 2024 11:24 AM IST
തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കര്‍ണാടകയില്‍ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അല്‍ത്താഫ്. കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്‍റെ ആദ്യപ്രതികരണം. സ്വന്തമായി ഒരു വീടുവയക്കണമെന്നും അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് പറഞ്ഞു. കഴിഞ്ഞ 15 കൊല്ലമായി ലോട്ടറി എടുക്കുന്നയാളാണ് അലത്താഫ് എന്ന് ബന്ധുവായ മലയാളി പറഞ്ഞു.