3 Dec 2023 5:20 PM IST
Summary
- രാജ്യവ്യാപകമായി 118 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്
- ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കും
മിഷോംഗ് ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന്, കേരളം വഴി സര്‍വീസ് നടത്തുന്ന 35 ട്രെയിനുകള്‍ ഈയാഴ്ച റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. രാജ്യവ്യാപകമായി 118 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍
നരസാപൂർ– കോട്ടയം (07119, ഞായർ), കോട്ടയം–-നരസാപൂർ (07120, തിങ്കൾ), സെക്കന്തരാബാദ്–- കൊല്ലം (-07129, ബുധൻ), കൊല്ലം–-സെക്കന്തരാബാദ് (07130, ഞായർ), ഗോരഖ്പൂർ–-കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി–-ഗോരഖ്പൂർ (12512, ബുധൻ), തിരുവനന്തപുരം–-ന്യൂഡൽഹി (12625, ഞായർ), തിരുവനന്തപുരം–-ന്യൂഡൽഹി (12625, തിങ്കൾ),ന്യൂഡൽഹി–-തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡൽഹി–തിരുവനന്തപുരം (12626, ബുധൻ), നാഗർകോവിൽ–-ഷാലിമാർ (12659, ഞായർ), ഷാലിമാർ–-നാഗർകോവിൽ(12660, ബുധൻ), ധൻബാദ്–-ആലപ്പുഴ (13351, ഞായർ), ധൻബാദ് –-ആലപ്പുഴ (13351, തിങ്കൾ), ആലപ്പുഴ-–-ധൻബാദ് (13352, ബുധൻ), ആലപ്പുഴ-–-ധൻബാദ് (13352, വ്യാഴം)
സെക്കന്തരാബാദ് –-തിരുവനന്തപുരം (17230, ഞായർ), സെക്കന്തരാബാദ് –- തിരുവനന്തപുരം (17230, തിങ്കൾ), സെക്കന്തരാബാദ് –- തിരുവനന്തപുരം ( 17230, ചൊവ്വ), തിരുവനന്തപുരം –-സെക്കന്തരാബാദ് (17229, ചൊവ്വ), തിരുവനന്തപുരം–-സെക്കന്തരാബാദ് (17229, ബുധൻ), തിരുവനന്തപുരം–-സെക്കന്തരാബാദ് ( 17229, വ്യാഴം), ടാറ്റ–- എറണാകുളം (18189, ഞായർ, എറണാകുളം–-ടാറ്റ (18190,ചൊവ്വ), കന്യാകുമാരി–-ദിബ്രുഗഡ് ( 22503, ബുധൻ), കന്യാകുമാരി–-ദിബ്രുഗഡ് (22503, വ്യാഴം), എറണാകുളം– പട്‌ന (22643, തിങ്കൾ), പട്‌ന–-എറണാകുളം (22644, വ്യാഴം), കൊച്ചുവേളി –കോർബ ( 22648, തിങ്കൾ), കോർബ–-കൊച്ചുവേളി (22647, ബുധൻ), പട്‌ന–-എറണാകുളം (22670, ചൊവ്വ), ബിലാസ്‌പൂർ–-എറണാകുളം (22815, തിങ്കൾ), എറണാകുളം–-ബിലാസ്‌പൂർ (22816, ബുധൻ), ഹാതിയ– എറണാകുളം (22837, തിങ്കൾ), എറണാകുളം–-ഹാതിയ (22838, ബുധൻ).