30 May 2024 3:13 PM IST
Summary
നികുതിയായി കിട്ടിയത് 40,305.95 കോടി
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുത്തനെ ഉയരുന്നതായി കണക്കുകൾ.
സംസ്ഥാനത്തെ പുതിയ മദ്യനയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ മദ്യ വില്പനയിലുടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത്. കഴിഞ്ഞ മൂന്നുവർഷം കൊണ്ട് വിറ്റഴിഞ്ഞത് 48,804.72 കോടി രൂപയുടെ വിദേശ മദ്യമാണെന്ന് സംസ്ഥാന ബിവറേജസ് കോർപറേഷൻ റിപ്പോർട്ട്.
മൂന്ന് വർഷംകൊണ്ട് മദ്യപാനികളിൽനിന്ന് നികുതിയായി കിട്ടിയത് 40,305.95 കോടിയാണ്. ഈ കാലയളവിൽ 4667.06 കോടിയുടെ ബിയറും വൈനും വില്പന നടത്തി.
2020-21 മുതൽ 2023-24 വരെ കാലയളവിൽ വിറ്റഴിച്ചത് 7274.40 ലക്ഷം ലിറ്റർ വിദേശ മദ്യമാണ്. 2920.70 ലക്ഷം ലിറ്റർ ബിയറും 42.70 ലക്ഷം ലിറ്റർ വൈനും വിറ്റിട്ടുണ്ട്.
2021-22ൽ 18.66 കോടി നഷ്ടത്തിലായിരുന്ന ബെവ്കോ 2022-23ൽ 103.37 കോടിയുടെ ലാഭം നേടി.