image

17 Nov 2023 6:05 PM IST

News

എസ് ബി ഐയിൽ 8283 ക്ലാർക്ക് ഒഴിവുകൾ; ഇന്ന് മുതൽ അപേക്ഷിക്കാം

MyFin Desk

8283 clerk vacancies in sbi, apply from today
X

Summary

അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ ഏഴ്


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയർ അസോസിയേറ്റ് / ക്ലാർക്ക് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി വിജ്ഞാപനം പുറത്തിറക്കി. ആകെ 8283 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകാനുള്ള അവസാന തീയതി 2023 ഡിസംബർ ഏഴ്. പ്രിലിമിനറി പരീക്ഷ 2024 ജനുവരിയിലും മെയിൻ പരീക്ഷ 2024 ഫെബ്രുവരിയിലും നടത്തും.

യോഗ്യത

അംഗീകൃത സർവകലാശാല ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത.

പ്രായപരിധി

01.04.2023-ന് 20 വയസ്സിന് താഴെയും 28 വയസ്സിന് മുകളിലുമാകരുത്, ഉദ്യോഗാർത്ഥികൾ 02.04.1995-ന് മുമ്പോ 01.04.2003-ന് ശേഷമോ ( രണ്ട് ദിവസവും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in ലൂടെ ഇന്നു മുതല്‍ അപേക്ഷ നൽകാവുന്നതാണ്.